രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനായേക്കും

Update: 2018-02-08 15:05 GMT
Editor : admin
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനായേക്കും
Advertising

സച്ചിനും ഗാംഗുലിയും ക്രിക്കറ്റ് മൈതാനങ്ങള്‍ വാണിരുന്ന കാലത്ത് ടീമിന്റെ വന്‍മതിലായിരുന്ന രാഹുല്‍ ദ്രാവിഡ് ധോണിയേയും സംഘത്തേയും കളി പഠിപ്പിക്കാന്‍ എത്തുമെന്ന് സൂചന

സച്ചിനും ഗാംഗുലിയും ക്രിക്കറ്റ് മൈതാനങ്ങള്‍ വാണിരുന്ന കാലത്ത് ടീമിന്റെ വന്‍മതിലായിരുന്ന രാഹുല്‍ ദ്രാവിഡ് ധോണിയേയും സംഘത്തേയും കളി പഠിപ്പിക്കാന്‍ എത്തുമെന്ന് സൂചന. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ നീക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് എത്തുമെന്ന സൂചനകള്‍ വരുന്നത്. ബിസിസിഐ നിയോഗിച്ച മൂന്നംഗ ഉപദേശക സമിതിക്കാണ് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചുമതല. സച്ചിന്‍, ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് പുതിയ പരിശീലകനെ ശിപാര്‍ശ ചെയ്യുക. ദ്രാവിഡിനോട് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമുണ്ടോയെന്ന് സമിതി ആരാഞ്ഞതായാണ് വിവരം. ഇതേത്തുടര്‍ന്ന് ആലോചിക്കാന്‍ ദ്രാവിഡ് സമയം ചോദിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനാണ് ദ്രാവിഡ്. ഇതിനു പുറമെ ഐപിഎല്‍ ടീം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉപദേശകനും കൂടിയാണ് ഇദ്ദേഹം. രവിശാസ്ത്രിയുമായുള്ള കരാര്‍ അവസാനിച്ചതായി ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News