കംഗാരുക്കള്‍ സ്ലെഡിജിങ് തുടരുമെന്ന് സൂചന നല്‍കി സ്മിത്ത്

Update: 2018-02-13 07:10 GMT
Editor : admin
കംഗാരുക്കള്‍ സ്ലെഡിജിങ് തുടരുമെന്ന് സൂചന നല്‍കി സ്മിത്ത്
Advertising

ഇന്ത്യന്‍ ടീമംഗങ്ങളെ പ്രത്യേകിച്ച് വിരാട് കോഹ്ലിയെ പ്രകോപിപ്പിക്കരുതെന്ന് മുന്‍ ഓസീസ് താരം മൈക്ക് ഹസി ടീമിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ആസ്ട്രേലിയന്‍ താരങ്ങള്‍ ഇക്കുറിയും സ്ലെഡിജിങ് ഉപയോഗിക്കുമെന്ന് സൂചന. ജയിക്കാനാവശ്യമായ എന്തും ചെയ്തോളൂവെന്നാണ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് സഹതാരങ്ങള്‍ നല്‍കിയ നിര്‍ദേശം. ഇതോടെ ടെസ്റ്റ് പരന്പരയില്‍ ആവേശം കനക്കുമെന്നുറപ്പായി.

എതിരാളികള്‍ക്ക് മേല്‍ മേധാവിത്വം നേടാന്‍ ആസ്ട്രേലിയന്‍ താരങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രമാണ് സ്ലെഡ്ജിങ്ങ്. കളിക്കളത്തിലെ ഇത്തരം ചൂടന്‍ പെരുമാറ്റത്തിന്റെ പേരില്‍ കൂടിയാണ് ഇന്ത്യ-ആസ്ട്രേലിയ പരന്പര പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. സ്റ്റീവ് വോ, റിക്കി പോണ്ടിങ്, മൈക്കല്‍ ക്ലാര്‍ക്ക് തുടങ്ങിയവരുടെ നേതൃത്വത്തില്‍
മുന്പ് ഇന്ത്യയിലെത്തിയപ്പോഴും ആസ്ത്രേലിയ സ്ലെഡ്ജിംഗ് പ്രയോഗിച്ചിരുന്നു.,

ഹര്‍ഭജന്‍ സിങ്- ആന്‍ഡ്യൂ സൈമണ്ട്സ് മങ്കിഗേറ്റ് വിവാദം, ശ്രീശാന്ത്- മാത്യൂ ഹെയ്ഡന്‍ പോര്, ഹര്‍ഭജന്‍- റിക്കി പോണ്ടിങ് വാഗ്വാദം എന്നിവ ക്രിക്കറ്റ് ലേകം ഏറെ ചര്‍ച്ചചെയ്ത സംഭവങ്ങളാണ്. ഇന്ത്യന്‍ ടീമംഗങ്ങളെ പ്രത്യേകിച്ച് വിരാട് കോഹ്ലിയെ പ്രകോപിപ്പിക്കരുതെന്ന് മുന്‍ ഓസീസ് താരം മൈക്ക് ഹസി ടീമിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.,

സ്ലെഡ്ജ് ചെയ്താല്‍ കോഹ്ലിയെ തടയാനാകില്ലെന്നും ഓസീസ് ടീമിന് തിരിച്ചടിയാകുമെന്നും ഹസി ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വാക്കുകള്‍ സ്ലെഡ്ജിങിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു‌. ജയത്തിനായി ഏതറ്റം വരേയും പോകാമെന്നും വാക് യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് കളിയില്‍ മികവ് പുലര്‍ത്താന്‍ സഹായിക്കുമെങ്കില്‍ അതും ആകാമെന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം

Tags:    

Writer - admin

contributor

Editor - admin

contributor

Similar News