ഉത്തപ്പ കര്‍ണാടക വിട്ടു, ഇനി കേരളത്തിനായി പാഡണിയാന്‍ അരങ്ങൊരുങ്ങി
31 കാരനായ ഉത്തപ്പക്ക് മലയാളം സാമാന്യം കുഴപ്പമില്ലാതെ മനസിലാകുമെന്നതും താരത്തിന്‍റെ അനുഭവ സമ്പത്തുമാണ് കേരള ഉറ്റു നോക്കുന്ന ഘടകങ്ങള്‍.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമായി നീണ്ട നാളായി ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിച്ച് പാതി മലയാളിയായ റോബിന്‍ ഉത്തപ്പ ഇത്തവണ കേരളത്തിനായി പാഡണിയും. ഉത്തപ്പയെ കൂടെ നിര്‍ത്താന്‍ കര്‍ണാടക ക്രിക്കറഅറ് അസോസിയേഷന്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും താരം വഴങ്ങിയില്ല. ഇതോടെ എന്‍ഒസി നല്‍കാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. 2002ല്‍ 17 വയസുകാരനായിരിക്കെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയതു മുതല്‍ കര്‍ണാടകയുടെ വിശ്വസ്തനായിരുന്നു ഉത്തപ്പ. ഐപിഎല്ലില്‍ പതിവായി തിളങ്ങാറുള്ള താരത്തിന് പക്ഷേ രഞ്ജിയില്‍ പലപ്പോഴും ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. കഴിഞ്ഞ സീസണില്‍ ചുരുങ്ങിയ മത്സരങ്ങളില്‍ മാത്രമാണ് രഞ്ജിയില്‍ ഉത്തപ്പ പാഡണിഞ്ഞത്.
ഡേവിഡ‍് വാട്ടമോറിനെ പരിശീലകനാക്കി വലിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്ന കേരളത്തിന് ഉത്തപ്പയുടെ സാന്നിധ്യം കരുത്താകുമെന്ന് ഉറപ്പാണ്. കൂടുമാറ്റം സംബന്ധിച്ച് ഇതിനോടകം തന്നെ ഉത്തപ്പയുമായി ചര്‍ച്ച പൂര്‍ത്തിയാക്കി കഴിഞ്ഞ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധികം വൈകാതെ ഇതിന് ഔദ്യോഗിക പരിവേഷം നല്‍കാനാകും ശ്രമിക്കുക. 31 കാരനായ ഉത്തപ്പക്ക് മലയാളം സാമാന്യം കുഴപ്പമില്ലാതെ മനസിലാകുമെന്നതും താരത്തിന്‍റെ അനുഭവ സമ്പത്തുമാണ് കേരള ഉറ്റു നോക്കുന്ന ഘടകങ്ങള്‍.