മൂന്നാംദിനം എറണാകുളത്തിന്റെയും മാര്‍ ബേസിലിന്റെയും മുന്നേറ്റം
കോതമംഗലം മാർബേസിലിലെ അനുമോൾ തമ്പി മീറ്റിലെ ആദ്യ ട്രിപ്പിൾ സ്വർണത്തിനുടമയായി
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മൂന്നാം ദിനം എറണാകുളത്തിന്റെയും മാർ ബേസിലിന്റെയും മുന്നേറ്റം. 20 സ്വർണമടക്കം എണാകുളത്തിന് 137 പോയിന്റുള്ളപ്പോൾ 114 പോയിന്റാണ് പാലക്കാടിന്. കോതമംഗലം മാർബേസിലിലെ അനുമോൾ തമ്പി മീറ്റിലെ ആദ്യ ട്രിപ്പിൾ സ്വർണത്തിനുടമയായി. രണ്ടാം ദിനം രണ്ടാമത് നിന്ന എറണാകുളം ഇന്ന് ഉച്ചവരെ നേടിയത് 7 സ്വർണം. ട്രാക്കിലും ഫീൽഡിലും ആധിപത്യം പുലർത്തിയ എറണാകുളം ഇതുവരെ 20 സ്വർണവും 9 വെള്ളിയും 10 വെങ്കലവും സ്വന്തമാക്കി.
15 സ്വർണവും 8 വെള്ളിയും 14 വെങ്കലവുമാണ് പാലക്കാടിന്റെ ഇതുവരെയുള്ള നേട്ടം. സ്കൂളുകളിൽ കോതമംഗലം മാർബേസിൽ 9 സ്വർണം നേടി 51 പോയിന്റുമായി മുന്നിൽ കയറി. രണ്ടാമതുള്ള കല്ലടിക്ക് 43 പോയിന്റാണ്. 1500 മീറ്ററിൽ സ്വർണം നേടിയ മാർ ബേസിലിലെ അനുമോൾ തമ്പി മീറ്റിലെ ആദ്യ ട്രിപ്പിൾ തികച്ചു. കല്ലടിയിലെ ചാന്ദ്നി , കോതമംഗലത്തെ തങ്ക്ജം, മാർ ബേസിലിലെ അഭിഷേക് മാത്യു എന്നിവർ ഇരട്ട സ്വർണത്തിനുടമകളായി.