സാനിയ - ഹിംഗിസ് സഖ്യം വിജയവഴിയില്‍

Update: 2018-02-25 02:17 GMT
സാനിയ - ഹിംഗിസ് സഖ്യം വിജയവഴിയില്‍
Advertising

കരുത്തുറ്റ സെര്‍വുകളും സ്‍മാഷുകളും തന്ത്രപരമായ നീക്കങ്ങളുമായി ഒരിക്കല്‍ കൂടി വെന്നിക്കൊടി പാറിച്ചതോടെ നിലവിലെ ചാമ്പ്യന്‍മാരായ ഇരുവരും ഡബ്ല്യുടിഎ ഫൈനല്‍സിന്റെ വനിതാ വിഭാഗം ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചു

ചെറിയൊരു ഇടവേളക്ക് ശേഷം ടെന്നീസില്‍ വീണ്ടും ഒരുമിച്ച സാനിയ മിര്‍സ - മാര്‍ട്ടീന ഹിംഗിസ് സഖ്യം വിജയവഴിയില്‍. കരുത്തുറ്റ സെര്‍വുകളും സ്‍മാഷുകളും തന്ത്രപരമായ നീക്കങ്ങളുമായി ഒരിക്കല്‍ കൂടി വെന്നിക്കൊടി പാറിച്ചതോടെ നിലവിലെ ചാമ്പ്യന്‍മാരായ ഇരുവരും ഡബ്ല്യുടിഎ ഫൈനല്‍സിന്റെ വനിതാ വിഭാഗം ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ തായ്‍വാന്‍ ജോഡികളായ ഹാവോ ചിങ് ചാന്‍ - യങ് ജാന്‍ ചാന്‍ സഖ്യത്തെയാണ് ഇന്തോ - സ്വിസ് കൂട്ടുകെട്ട് തകര്‍ത്തെറിഞ്ഞത്. സ്‍കോര്‍ : 7-6 (12-10) 7-5. സെമിയില്‍ റഷ്യന്‍ സഖ്യമായ എക്ടറീന മാകറോവ - യലേന വെസ്‍നീന കൂട്ടുകെട്ടാണ് സാനിയ - ഹിംഗിസ് ജോഡിയുടെ എതിരാളികള്‍.

Tags:    

Similar News