രഞ്ജി: രാജസ്ഥാനെതിരെ കേരളത്തിന് ജയം
ഒരു സെഞ്ച്വറിയും ഒരു അര്‍ധശതകവും മത്സരത്തിലാകെ പത്തു വിക്കറ്റ് നേട്ടവും കൊയ്ത ജലജ് സക്സേനയാണ് കളിയിലെ താരം
രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് 131 റണ്‍ ജയം. അവസാന ദിവസമായ ഇന്ന് ജയിക്കാന്‍ 343 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍റെ രണ്ടാം ഇന്നിങ്സ് കേവലം 211 റണ്‍സിന് അവസാനിച്ചു. ഓഫ് സ്പിന്നര്‍ സിജോമോന്‍ ജോസഫിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് രാജസ്ഥാനെ തകര്‍ത്തത്.
ഒരു സെഞ്ച്വറിയും ഒരു അര്‍ധശതകവും മത്സരത്തിലാകെ പത്തു വിക്കറ്റ് നേട്ടവും കൊയ്ത ജലജ് സക്സേനയാണ് കളിയിലെ താരം. രാജസ്ഥാന്‍റെ ആദ്യ ഇന്നിങ്സില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ സക്സേന കേരളത്തിന്‍റെ രണ്ടാം ഇന്നിങ്സില്‍ ശതകത്തോടെ പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു പരാജയവുമായി 12 പോയിന്‍റോടെ കേരളം ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ്.