ഒളിമ്പിക്സ് വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് സമനില

Update: 2018-03-08 16:20 GMT
ഒളിമ്പിക്സ് വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് സമനില
Advertising

രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്

ഒളിമ്പിക്സ് വനിതാ വിഭാഗം ഹോക്കിയില്‍ ജപ്പാനെതിരെ ഇന്ത്യക്ക് സമനില. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. റാണി രാപാല്‍, ലിലിമ മിന്‍സ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് കളിക്കുന്ന ഇന്ത്യന്‍ വനിതകള്‍ തുടക്കം മോശമാക്കിയില്ല. ജയിക്കാനായില്ലെങ്കിലും ജപ്പാനെ സമനിലയില്‍ കുരുക്കാന്‍ ഇന്ത്യക്കായി.

ആദ്യ രണ്ട് പാദങ്ങളില്‍ ഗോള്‍ നേടിയത് ജപ്പാനായിരുന്നു. പതിനഞ്ചാം മിനിറ്റില്‍ എമി നിഷിക്കോരി ജപ്പാനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് ഗോള്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. 28 ാം മിനിറ്റില്‍ മീ നകാഷിമ ജപ്പാന്റെ ലീഡുയര്‍ത്തി. മൂന്നാം പാദത്തിലാണ് ഇന്ത്യ താളം കണ്ടെത്തിയത്. നിരന്തരം ജപ്പാന്‍ ഗോള്‍മുഖത്തേക്ക് പന്തുകള്‍ പായിച്ചു. ജപ്പാന്‍ പ്രതിരോധം ആശയക്കുഴപ്പത്തിലായി. മുപ്പതാം മിനിറ്റില്‍ റാണി രാംപാല്‍ പെനാള്‍ട്ടി കോര്‍ണറിലൂടെ ഇന്ത്യയുടെ ആദ്യ ഗോള്‍ കണ്ടെത്തി. പിന്നീട് മല്‍സരം സമനിലയിലാക്കാന്‍ തീവ്രശ്രമം ഇന്ത്യ പുറത്തെടുത്തു.

നാല്‍പതാം മിനിറ്റില്‍ നാടകീയമായി ലിലിമ മിന്‍സ് രണ്ടാം ഗോള്‍ നേടി. മല്‍സരം ഇന്ത്യ ഒപ്പമെത്തിച്ചു. ലോക ഹോക്കി ലീഗില്‍ ഇന്ത്യയേടേറ്റ തോല്‍വിക്ക് പകരം ചോദിക്കാനെത്തിയ ജപ്പാന് വീണ്ടും നിരാശ മാത്രം. ബ്രിട്ടനെതിരെയാണ് ഇന്ത്യന്‍ വനിതകളുടെ രണ്ടാം മല്‍സരം.

Tags:    

Similar News