ശാസ്ത്രി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്ന് ഗാംഗുലി
വിനോദസഞ്ചാരം നടത്തുന്നതിനു പകരം അഭിമുഖത്തിന് നേരില്‍ ഹാജരാകുകയായിരുന്നു ശാസ്ത്രി ചെയ്യേണ്ടിയിരുന്നത്' ദാദ
ഇന്ത്യന്‍ പരിശീല സ്ഥാനത്തേക്ക് അനില്‍ കുംബ്ലെയെ തെരഞ്ഞെടുത്തത് സംബന്ധിച്ച് രവി ശാസ്ത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായി മുന്‍ നായകന്‍ സൌരവ് ഗാംഗുലി രംഗത്ത്. 'അനില്‍ കുംബ്ലെയെ പരിശീലകനായി നിയമിച്ചതിനു പിന്നില്‍ ഞാനാണെന്നും കുംബ്ലെയുടെ കഴിവുകളല്ലെന്നും ശാസ്ത്രി വിശ്വസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്' - ഗാംഗുലി പറഞ്ഞു.
പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയില്‍ അംഗമായ ഗാംഗുലി തന്‍റെ അഭിമുഖം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ശാസ്ത്രി കുറ്റപ്പെടുത്തിയിരുന്നു. 'ഞാന്‍ സന്നിഹിതനായിരുന്നില്ല എങ്കില്‍ അദ്ദേഹവും ഉണ്ടായിരുന്നില്ല. ബാംങ്കോക്കില്‍ വിനോദസഞ്ചാരം നടത്തുന്നതിനു പകരം അഭിമുഖത്തിന് നേരില്‍ ഹാജരാകുകയായിരുന്നു ശാസ്ത്രി ചെയ്യേണ്ടിയിരുന്നത്' ദാദ തുറന്നടിച്ചു.
ശാസ്ത്രിയുടെ പ്രസ്താവനകള്‍ തന്നെ വേദനിപ്പിച്ചതായും വല്ലാത്ത ദേഷ്യം തോന്നുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.
If Ravi Shastri feels that I am responsible for him not being ...If Ravi Shastri feels that I am responsible for him not being the coach of India, he is living in a fool’s world. I am hurt because of his (Ravi Shastri's) personal attack which was not required. I have an advice for Ravi, when coach of India is selected, he should be in front of committee giving his presentation, not sit in Bangkok, says Sourav Ganguly hitting back at Ravi Shastri.
Posted by TIMES NOW on Wednesday, June 29, 2016