പുല്ലേല ഗോപീചന്ദ്, സിന്ധുവിന്റെ ദ്രോണാചാര്യന്‍

Update: 2018-03-20 08:44 GMT
പുല്ലേല ഗോപീചന്ദ്, സിന്ധുവിന്റെ ദ്രോണാചാര്യന്‍
Advertising

സിന്ധുവിനെ കണ്ടെത്തി മികച്ച പരിശീലനം നല്‍കിയത് ഈ പഴയ കായിക താരമായിരുന്നു.

പിവി സിന്ധുവിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ പുല്ലേല ഗോപീചന്ദെന്ന പഴയ ബാഡ്മിന്‍റണ്‍ താരമാണ്. സിന്ധുവിനെ കണ്ടെത്തി മികച്ച പരിശീലനം നല്‍കിയത് ഈ പഴയ കായിക താരമായിരുന്നു. കഴിഞ്ഞ ഒളിമ്പിക്സിലൂടെ ബാഡ്മിന്റണില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ച പരിശീലകനും ഗോപീചന്ദായിരുന്നു.

പിവി സിന്ധു മത്സരിക്കുമ്പോള്‍ കളത്തിന് പുറത്ത് അസ്വസ്ഥനായി ഒരാളുണ്ടായിരുന്നു. പിഴവുകള്‍ അപ്പപ്പോള്‍ തിരുത്തിക്കൊടുത്ത് സിന്ധുവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഇയാളാണ്. പഴയ ബാഡ്മിന്‍ണ്‍ താരം പുല്ലേല ഗോപീചന്ദ്. ഒളിമ്പിക് മെഡല്‍ നേടാനാകാത്തതിന്റെ നഷ്ടം തന്റെ ശിഷ്യരിലൂടെ നികത്തുകയാണ് ഗോപീചന്ദ്. ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ബാഡ്മിന്റണ്‍ താരമായി സൈന നെഹ്‍വാളിനെ വളര്‍ത്തിയെടുത്തതും ഇദ്ദേഹമാണ്.

പിന്നീട് സൈന ഗോപീചന്ദുമായി വഴിപിരിഞ്ഞു. പിവി സിന്ധുവും കെ ശ്രീകാന്തും പരിശീലനം തുടങ്ങിയപ്പോള്‍ തനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു സൈനയുടെ പരാതി. ആരോപണങ്ങളോട് മൌനംപാലിച്ച ഗോപീചന്ദ് പകരം റിയോയില്‍ ഇന്ത്യക്ക് മെഡലുറപ്പിക്കുന്ന പരിശീലകനായി മാറി. ഒപ്പം അഭിമാനമായി ശ്രീകാന്തും. റിയോയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പൊരുതിതോറ്റാണ് മടങ്ങിയത്. റിയോയില്‍ നിന്ന് ഏറ്റവുമേറെ നേട്ടം കൊയ്ത ഇന്ത്യന്‍ ടീമംഗമെന്ന അഭിമാനത്തോടെയാണ് ഈ മുന്‍താരം മടങ്ങുന്നത്.

Tags:    

Similar News