കുട്ടിക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ധോണി മികച്ച കളിക്കാരനാണോയെന്ന് പറയാനാകില്ലെന്ന് ഗാംഗുലി

Update: 2018-04-13 01:46 GMT
Editor : admin | admin : admin
കുട്ടിക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ധോണി മികച്ച കളിക്കാരനാണോയെന്ന് പറയാനാകില്ലെന്ന് ഗാംഗുലി
Advertising

ഏകദിനത്തെ സംബന്ധിച്ചിടത്തോളം ധോണി എഴുതിതള്ളാനാകാത്ത ശക്തിയാണെന്നും സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നെങ്കില്‍ ചാന്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ താന്‍ നിശ്ചയമായും ധോണിയെ ഉള്‍പ്പെടുത്തുമെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ട്വന്‍റി20 ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മികച്ച കളിക്കാരനാണോയെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് സൌരവ് ഗാംഗുലി. ഏകദിന ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ചാന്പ്യന്‍ താരമാണ് ധോണി. എന്നാല്‍ ട്വന്‍റി20യില്‍ ആ മേന്മ ധോണിക്കുണ്ടോയെന്നത് സംശയമാണ്.

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു അര്‍ധശതകം മാത്രമാണ് ട്വന്‍റി20യില്‍ ധോണി കണ്ടെത്തിയിട്ടുള്ളത്. ഇതൊരു ശുഭസൂചനയല്ല. ഐപിഎല്ലില്‍ പൂനൈയുടെ നായക സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട ധോണി ആദ്യ മൂന്ന് മത്സരങ്ങളില്‍ നേടിയ റണ്‍ യഥാക്രമം പുറത്താകാതെ 12, 5, 11 എന്നിങ്ങനെയാണ്, ഏകദിനത്തെ സംബന്ധിച്ചിടത്തോളം ധോണി എഴുതിതള്ളാനാകാത്ത ശക്തിയാണെന്നും സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നെങ്കില്‍ ചാന്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ താന്‍ നിശ്ചയമായും ധോണിയെ ഉള്‍പ്പെടുത്തുമെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

ബാറ്റ്സ്മാനെന്ന നിലയില്‍ കുട്ടിക്രിക്കറ്റില്‍ ധോണി തിളങ്ങേണ്ട സമയം അതിക്രമിച്ചെന്ന് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും അഭിപ്രായപ്പെട്ടു. ധോണി റണ്‍ കണ്ടെത്തേണ്ടതുണ്ട്. ഒരു പ്രഫഷണല്‍ താരമെന്ന നിലയില്‍ അത് അയാളുടെ ഉത്തരവാദിത്തമാണെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News