അമ്പതിന്‍റെ മധുരവുമായി സമി
തിരിച്ചുവരവില്‍ ഈ ന്യൂനത മറികടന്ന് ചരിത്രം രചിക്കുകയായിരുന്നു സമി. തിരിച്ചുവര് ആഘോഷമാക്കി നാല് വിക്കറ്റുകള്‍ - നാലും അധിക .....
പരിക്ക് വേട്ടയാടിയ ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ലോകത്തേക്ക് മടങ്ങിയെത്തിയ മുഹമ്മദ് സമി തീര്‍ത്തും വ്യത്യസ്തനായാണ് ആന്‍റിഗയില് അവതരിച്ചത്. ടെസ്റ്റില് അമ്പത് ഇരകളെ അതിവേദം സ്വന്തമാക്കിയ ഇന്ത്യന് പേസര് എന്ന ഖ്യാതിയുമായി ഒന്നാം ദിനം കളി അവസാനിപ്പിച്ച് പവലിയിനിലേക്ക് തിരികെ നടക്കുമ്പോള്‍ സമി തീര്‍ച്ചയായും മനസു കൊണ്ട് ഏറെ സന്തോഷിച്ചു കാണും.
ആക്രമണോത്സുക ബൌളിങിന്‍റെ വക്താവായ സമിയുയെ ശക്തി മേഖലകള്‍ വേഗമേറിയ പന്തും മനോഹരമായ റിവേഴ്സ് സ്വിങ് തീര്‍ക്കാനുള്ള കഴിവുമാണ്. ബൌണ്‍സറുകള്‍ ആ ആയുധശേഖരത്തിലുണ്ടായിരുന്നെങ്കിലും പരിക്കിലേക്ക് വഴുതി വീഴുന്നതിന് മുമ്പുള്ള സമിയെ സംബന്ധിച്ചിടത്തോളം വിക്കറ്റുകളുടെ ലോകത്തേക്ക് പിച്ചവയ്ക്കാന്‍ ഒരിക്കലും അവ സഹായിച്ചിരുന്നില്ല. ഗുഡ് ലെങ്ത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഖലകളിലുള്ള പന്തുകളില് മാരകമായ ബൌണ്‍സറിലൂടെ എഥിരാളികളെ വീഴ്ത്താന്‍ സമിക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ തിരിച്ചുവരവില്‍ ഈ ന്യൂനത മറികടന്ന് ചരിത്രം രചിക്കുകയായിരുന്നു സമി. തിരിച്ചുവര് ആഘോഷമാക്കി നാല് വിക്കറ്റുകള്‍ - നാലും അധിക ബൌണ്‍സിലൂടെ എതിരാളികളെ കബളിപ്പിച്ച്,
ടെസ്റ്റില്‍ ഒരു പേസ് ബൌളര്‍ക്ക് എത്രമാത്രം മാരക സാന്നിധ്യമായി മാറാനാകും അതിന്‍റെ പാരമ്യത്തിലായിരുന്നു സമി എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഓരോ പന്തും ബാറ്റ്സ്മാനെ കളിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു എന്നായിരുന്നു ആ ബൌളിങിന്‍റെ പ്രത്യേകത. അപ്രതീക്ഷിതമായ ചെറിയ പിഴവുകളിലേക്ക് ബാറ്റ്സ്മാന്‍മാരെ നയിച്ചതും ബൌളിങിന്‍റെ ഈ സവിശേഷതയായിരുന്നു. കൂടുതല്‍ മികച്ച ഒരു ബാറ്റിങ് നിര ഒരുപക്ഷേ ഇത്രത്തോളം പിഴവുകള്‍ വരുത്തുമായിരുന്നില്ല എന വാദം ഉയര്‍ന്നേക്കാം. പ്രതാപത്തിന്‍റെ സുവര്‍ണകാലം ഒരു ഓര്‍മ്മപോലും ആയി വര്‍ഷങ്ങളേറെയായി മാറിയ ഒരു കരീബിയന്‍ പടയാണ് എതികാളികള്‍ എന്ന് കണക്കുകൂട്ടുമ്പോള്‍ പ്രത്യേകിച്ചും.
എങ്കിലും സമി എന്ന ബൌളറുടെ മികവിനെെ ഇതൊരിക്കലും. ടെസ്റ്റ് ലോകം അടുത്ത കാലത്ത് കണ്ട മികച്ച സ്പെല്ലുകളില്‍ ഒന്നായിരുന്നു സമി ഇന്നലെ പുറത്തെടുത്തത്. വേഗത, പന്ത് ഇരുവശത്തേക്കും ചലിപ്പിക്കാനുള്ള മാരക ശേഷി , അതിമധുരമായി പുതിയ ആയുധമായ ബൌണ്‍സും.. ബൌളിങിനായി ഓടിയടുക്കാന്‍ എടുക്കുന്ന ദൂരം കുറച്ചതൊഴിച്ചാല്‍ പ്രകടമായ വ്യത്യാസങ്ങളൊന്നും ആന്‍റിഗയില്‍ സമയില്‍ കാണാനുണ്ടായിരുന്നില്ല.