രഞ്ജി; കേരളം ജയത്തിനരികെ
ഒരു ദിവസത്തെ കളി അവശേഷിക്കെ മത്സരം ജയിക്കാന്‍ ജമ്മുവിന് ഇനി 183 റണ്‍സ് കൂടി വേണം. കേരളത്തിനായി നിധീഷ്, ജോസഫ്, അക്ഷയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
രഞ്ജി ട്രോഫിയില്‍ ജമ്മു ആന്‍ഡ് കശ്മീരിനെതിരെ കേരളം ജയ തീരത്ത്. വിജയിക്കാന്‍ 238 റണ്‍ തേടി രണ്ടാം ഇന്നിങ്സ് ആരംഭിച്ച സന്ദര്‍ശകര്‍ ഇന്ന് കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന പരിതാപകരമായ അവസ്ഥയിലാണ്. ഒരു ദിവസത്തെ കളി അവശേഷിക്കെ മത്സരം ജയിക്കാന്‍ ജമ്മുവിന് ഇനി 183 റണ്‍സ് കൂടി വേണം. കേരളത്തിനായി നിധീഷ്, ജോസഫ്, അക്ഷയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ കേരളത്തിന്‍റെ രണ്ടാം ഇന്നിങ്സ് 191 റണ്‍സിന് അവസാനിച്ചു. ഒന്നിന് 45 എന്ന സ്കോറില്‍ ഇന്ന് ബാറ്റിങ് ആരംഭിച്ച കേരളത്തിന് സന്ദര്‍ശകരുടെ സ്പിന്‍ വലയില്‍ നിന്നും രക്ഷ നേടാനായില്ല. പ്രേം അര്‍ധശതകം നേടി.