ശ്രീകാന്തും പ്രണീതും സിന്ധുവും ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍

Update: 2018-04-17 21:09 GMT
Editor : Subin
ശ്രീകാന്തും പ്രണീതും സിന്ധുവും ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍
Advertising

ലോക ഒന്നാം നമ്പര്‍ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്...

ഇന്ത്യന്‍ താരങ്ങളായ കെ ശ്രീകാന്ത്, സായ് പ്രണീത്, പി വി സിന്ധു തുടങ്ങിയവര്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരീസിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ലോക ഒന്നാം നമ്പര്‍ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. സ്‌കോര്‍ 15-21, 21-13, 21-13. ഇന്തൊനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലും സണ്‍വാന്‍ ഹോയെ ശ്രീകാന്ത് തോല്‍പ്പിച്ചിരുന്നു.

ചൈനയുടെ ഹുവാങ് യുക്‌സിയാങ്ങിന് എതിരെയായിരുന്നു സായ് പ്രണീതിന്റെ ജയം. മൂന്ന് ഗെയിമുകള്‍ നീണ്ടമത്സരത്തില്‍ 21-15, 18-21, 21-13 എന്ന സ്‌കോറിനായിരുന്നു പ്രണീതിന്റെ ജയം. ചൈനീസ് താരത്തെ തകര്‍ത്താണ് പി വി സിന്ധു അവസാന എട്ടിലെത്തിയത്. സ്‌കോര്‍ 21-12, 21-18.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News