ആറുഗോളില്‍ മൂന്നും പെനല്‍റ്റി, റഫറിയുടെ പിഴവുകള്‍ നിറഞ്ഞ ബാഴ്‌സ ഗിഹോണി മത്സരം

Update: 2018-04-17 06:02 GMT
Editor : admin
ആറുഗോളില്‍ മൂന്നും പെനല്‍റ്റി, റഫറിയുടെ പിഴവുകള്‍ നിറഞ്ഞ ബാഴ്‌സ ഗിഹോണി മത്സരം
Advertising

വിവാദ സമൃദ്ധമായിരുന്നു ബാഴ്‌സലോണ സ്‌പോര്‍ട്ടിങ് ഗിഹോണി മത്സരം. മുന്‍ അന്താരാഷ്ട്ര റഫറി അണ്ടുജാര്‍ ഒളിവറുടെ തീരുമാനങ്ങളാണ് ചര്‍ച്ചയാകുന്നത്. പതിമൂന്നാം മിനുറ്റില്‍ മെസി നേടിയ ആദ്യ ഗോളില്‍ നിന്നു തന്നെ വിവാദങ്ങളും ആരംഭിച്ചു.

Full View

സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ബാഴ്‌സ എതിരാളികളെ കശാപ്പു ചെയ്തു. ആറ് ഗോളിനാണ് സ്‌പോര്‍ട്ടിങ് ഗിഹോണിനെ ബാഴ്‌സലോണ തകര്‍ത്തത്. നാല് ഗോള്‍ നേടിയ സുവാരസും മെസിയും നെയ്മറുമാണ് വിജയശില്‍പികള്‍. മൂന്ന് പെനല്‍റ്റിയാണ് 90 മിനുറ്റിനിടെ ബാഴ്‌സക്ക് അനുകൂലമായി റഫറി വിളിച്ചത്.

വിവാദ സമൃദ്ധമായിരുന്നു ബാഴ്‌സലോണ സ്‌പോര്‍ട്ടിങ് ഗിഹോണി മത്സരം. മുന്‍ അന്താരാഷ്ട്ര റഫറി അണ്ടുജാര്‍ ഒളിവറുടെ തീരുമാനങ്ങളാണ് ചര്‍ച്ചയാകുന്നത്. പതിമൂന്നാം മിനുറ്റില്‍ മെസി നേടിയ ആദ്യ ഗോളില്‍ നിന്നു തന്നെ വിവാദങ്ങളും ആരംഭിച്ചു. സുവാരസ് ഗിഹോണിയുടെ ഗോളി ഇവാന്‍ ക്യുല്ലറുമായി കൂട്ടിയിടിച്ചശേഷമായിരുന്നു മെസി ഗോള്‍ നേടിയത്. ഈ കൂട്ടിയിടി ഫൗളായി റഫറി കണക്കാക്കിയില്ല.

ബാഴ്‌സലോണ വലയില്‍ ഗോള്‍ വീണുവെന്ന് ആരാധകര്‍ ഉറപ്പിച്ച നീക്കമായിരുന്നു രണ്ടാമത്തേത്. ജെറാര്‍ഡ് പിക്വു ഗോള്‍വരയില്‍ നിന്നുമാണ് പന്ത് തട്ടിയകറ്റിയത്. ഹാന്‍ഡ് ബോളല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയാത്തവിധമായിരുന്നു പിക്വു പന്ത് ഡിഫെന്‍ഡ് ചെയ്തത്. ഇത് കാണുകയോ ബാഴ്‌സക്കെതിരെ പെനല്‍റ്റി വിധിക്കുകയോ റഫറി ചെയ്തില്ല.

ബാഴ്‌സക്ക് അനുകൂലമായി മാത്രമല്ല എതിരെയും റഫറിയുടെ പിഴകളുണ്ടായി. ഡാനി ആല്‍വേസിന്റെ ക്രോസ് പെനല്‍റ്റി ബോക്‌സില്‍ വെച്ച് റോബര്‍ട്ട് കാനെല്ലയുടെ കയ്യില്‍ തട്ടി. എന്നാല്‍ ഇതില്‍ പെനല്‍റ്റി അനുവദിച്ചില്ല.

ബാഴ്‌സലോണക്കുവേണ്ടി സുവാരസ് നേടിയ നാലാം ഗോള്‍ ഓഫ് സൈഡായിരുന്നു. ഇതും റഫറിയുടെ പിഴവുകളുടെ എണ്ണം കൂട്ടി.

മത്സരത്തില്‍ ബാഴ്‌സലോണ്ക്ക് അനുകൂലമായി അനുവദിച്ച മൂന്നാം പെനല്‍റ്റിയും റഫറിയുടെ പിഴവായിരുന്നു. ബോക്‌സില്‍ നെയ്മറെ വലിച്ചിട്ടെന്നു പറഞ്ഞാണ് പെനല്‍റ്റി ബോക്‌സിലേക്ക് റഫറി വിരല്‍ ചൂണ്ടിയത്. എന്നാല്‍ നെയ്മര്‍ ഫൗളിന് വിധേയനായിരുന്നില്ലെന്ന് റീപ്ലേകളില്‍ വ്യക്തമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News