ധോണിയെ മറികടന്ന് പുതിയ റെക്കോഡുമായി ഡീ കോക്ക്

Update: 2018-04-18 02:10 GMT
Editor : Damodaran
ധോണിയെ മറികടന്ന് പുതിയ റെക്കോഡുമായി ഡീ കോക്ക്
Advertising

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗം 3000 റണ്‍സ് പിന്നിടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന് റെക്കോഡ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കി

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗം 3000 റണ്‍സ് പിന്നിടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന് റെക്കോഡ് ഇനി ദക്ഷിണാഫ്രിക്കന്‍വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കിന് സ്വന്തം. ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡാണ് മറികടന്നത്.

ശ്രീലങ്കക്കെതിരായ ഏകദിന പരന്പ ക്വിന്റണ്‍ ഡീ കോക്കിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടതായി.ധോണിയെ മറികടന്ന് പുതിയ റെക്കോഡ്, അവസാന ഏകദിനത്തില്‍ സെഞ്ച്വറി , കൂടാതെ ടീമിന്റെ സന്പൂര്‍ണപരന്പര ജയം. 24 കാരനായ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദക്ഷിണാഫ്രിക്കക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

.74 മത്സരങ്ങളില്‍ നിന്നാണ് ഡീകോക്ക് 3000 റണ്‍സ് പിന്നിട്ടത്. ഇന്ത്യന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്ര സിങ് ധോണിയുടെയും ആസ്ത്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റിന്റെയും സിംബാവെയുടെ ബ്രണ്ടന്‍ ടെയ്‍ലറുടെയും നേട്ടങ്ങളാണ് പഴങ്കഥയായത്. 90 കളികളില്‍ നിന്നായിരുന്നു ധോണി മൂവായിരം തികച്ചത്. ഗില്‍ക്രിസ്റ്റ് 95 മത്സരങ്ങളില്‍ നിന്നും. 105 മത്സരങ്ങള്‍ വേണ്ടി വന്നു ടെയിലര്‍ക്ക് 3000 കടക്കാന്‍.

ഡീ കോക്കും ഗില്‍ക്രിസ്റ്റും ടെയിലറും ഓപ്പണിങ് ബാറ്റ്സ്മാന്മാരായിരുന്നെങ്കില്‍ മധ്യനിരിയിലായിരുന്നു ധോണി ഇറങ്ങിയിരുന്നത്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News