ഏകദിന പരമ്പരയില്‍ കൊഹ്‍ലിക്ക് വിശ്രമം നല്‍കിയേക്കും, രോഹിത് നയിക്കാന്‍ സാധ്യത

Update: 2018-04-21 01:33 GMT
Editor : admin
ഏകദിന പരമ്പരയില്‍ കൊഹ്‍ലിക്ക് വിശ്രമം നല്‍കിയേക്കും, രോഹിത് നയിക്കാന്‍ സാധ്യത
Advertising

ഏകദിന ടീമില്‍ സ്ഥിരം ഇടമില്ലാത്തതാണ് രഹാനെയെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണി. ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ രോഹിത് കൈവരിച്ച കുതിപ്പും താരത്തെ

ശ്രീലങ്കക്കെതിരായ ഏകദിന, ട്വന്‍റി20 പരമ്പരയില്‍ നായകന്‍ വിരാട് കൊഹ്‍ലിക്ക് വിശ്രമം അനുവദിക്കുന്ന കാര്യം സെലക്ടര്‍മാരുടെ സജീവ പരിഗണനയില്‍. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ ഇന്ത്യ കളിച്ച 43 മത്സരങ്ങളിലും കളം പിടിച്ച നായകന് ഒരു വിശ്രമം നല്‍കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കമ്മിറ്റിയംഗങ്ങളുള്ളത്. ജൂലൈയില്‍ കരീബിയന്‍ പര്യടനം ആരംഭിച്ചത് മുതല്‍ ഓരോ മൂന്നാം ദിവസവും കൊഹ്‍ലി ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലെത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മത്സരങ്ങളുടെ കാലമാണ്. മൂന്ന് ടെസ്റ്റുകളും 13 ഏകദിനങ്ങളും 11 ട്വന്‍റി20 മത്സരങ്ങളുമാണ് ഈ കാലയളവില്‍ സ്വന്തം മണ്ണില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ഇക്കാര്യവും കൂടി കണക്കിലെടുത്താണ് കൊഹ്‍ലിക്ക് ഇപ്പോള്‍ ചെറിയൊരു വിശ്രമം അനുവദിക്കുക എന്ന ആശയം ഉയര്‍ന്നിട്ടുള്ളത്.

ഉപനായകനായ അജിങ്ക്യ രഹാനെ കൊഹ്‍ലിയുടെ അസാന്നിധ്യത്തില്‍ നായകനാകാന്‍ സ്വാഭാവിക സാധ്യതയുണ്ടെങ്കിലും രോഹിത് ശര്‍മയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ടെന്നാണ് സൂചന. ഏകദിന ടീമില്‍ സ്ഥിരം ഇടമില്ലാത്തതാണ് രഹാനെയെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണി. ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ രോഹിത് കൈവരിച്ച കുതിപ്പും താരത്തെ പ്രിയങ്കരനാക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News