ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയിൽ
അന്തർദേശീയ മൽസരങ്ങളിൽ പെങ്കടുക്കാൻ എൻ.ഒ.സി അനുവദിക്കണമെന്ന് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് ഇന്ത്യയോട് (ബി.സി.സി.ഐ) നിർദേശിക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും ഹൈകോടതിയിൽ. ബി.സി.സി.ഐ ഏർപ്പെടുത്തിയ..
അന്തര്‍ദേശീയ ക്രിക്കറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എന്‍ഒസി അനുവദിക്കണമെന്ന് ബിസിസിഐക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കൂടി ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പുതിയ വ്യക്തത വരുത്തല്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഐപിഎല്‍ വാതുവെപ്പ് കേസിനെ തുടര്‍ന്ന് നേരത്തെ ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഹൈക്കോടതി റദ്ദാക്കി. സ്‌കോട്ട്‌ലാന്‍ഡില്‍ ഏപ്രിലില്‍ ആരംഭിച്ച പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഗ്ലെന്‍ റോഥ് ക്ലബിന് വേണ്ടി കളിക്കാന്‍ ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാന്‍ എന്‍ഒസി ആവശ്യപ്പെട്ട് ക്രിക്കറ്റ് ബോര്‍ഡിന് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് എന്‍ഒസി അനുവദിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യം കൂടി ഉള്‍പ്പെടുത്തി ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഗ്ലെന്‍ റോഥ് ക്ലബ്ബ് അധികൃതര്‍ തന്നെ വീണ്ടും കളിക്കാന്‍ ക്ഷണിച്ചതായി ഹരജിയില്‍ പറയുന്നു. ഏപ്രിലില്‍ ആരംഭിച്ച പ്രീമിയര്‍ ലീഗ് ഒക്ടോബര്‍ ഒമ്പതിന് മാത്രമാണ് അവസാനിക്കുക. ശേഷിക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ ക്ഷണവും ആഗ്രഹവുമുണ്ട്. വിലക്ക് നീക്കിയുള്ള ഉത്തരവ് വന്നതിന് പിന്നാലെ കളിക്കാന്‍ സമ്മതം അറിയിച്ച് ക്ലബ് അധികൃതര്‍ക്ക് കത്തും എന്‍ഒസി നല്‍കണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് അപേക്ഷയും അയച്ചിരുന്നു.
എന്നാല്‍, കോടതി പ്രത്യേകം പരാമര്‍ശിക്കാത്തതിനാല്‍ അപേക്ഷ പരിഗണിക്കില്ലെന്ന വിവരമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് എന്‍ഒസി അനുവദിക്കണമെന്ന ഉത്തരവ് കൂടി വിധിന്യായത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പുതിയ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.