ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു
നാലാം ദിനം കളി അവസാനിപ്പിക്കുന്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഇന്നിംഗ്സ് പരാജയം ഒഴിവാക്കുന്നതിന് ദക്ഷിണാഫ്രിക്കക്ക് ഇനി 95 റണ്‍സ് കൂടി വേണം.
ന്യൂസിലാന്‍ഡിനെതിരായ പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു. നാലാം ദിനം കളി അവസാനിപ്പിക്കുന്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഇന്നിംഗ്സ് പരാജയം ഒഴിവാക്കുന്നതിന് ദക്ഷിണാഫ്രിക്കക്ക് ഇനി 95 റണ്‍സ് കൂടി വേണം.
നേരത്തെ 489 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച ന്യൂസിലാന്‍ഡ് 175 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു. പരന്പരയിലെ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിക്കുകയും ആദ്യ ടെസ്റ്റ് സമനിലയിലാവുകയും ചെയ്തു. മൂന്നാം ടെസ്റ്റില്‍ ജയിക്കാനായാല്‍ ന്യൂസിലാന്‍ഡിന് പരന്പര സമനിലയിലാക്കാം.