ഡ്രസിങ് റൂമിലെ കണ്ണാടി ബംഗ്ലാദേശ് കളിക്കാര്‍ തല്ലിപ്പൊട്ടിച്ചതായി പരാതി

Update: 2018-04-26 10:45 GMT
Editor : admin
ഡ്രസിങ് റൂമിലെ കണ്ണാടി ബംഗ്ലാദേശ് കളിക്കാര്‍ തല്ലിപ്പൊട്ടിച്ചതായി പരാതി
Advertising

ആഹ്ളാദ പ്രകടനത്തിനിടെ ബംഗ്ലാദേശിന്‍റെ ഒരു കളിക്കാരനാണ് ഇത് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം വരുത്താന്‍

നിധാഹാസ് ട്രോഫിയില്‍ ഇരുടീമിലെയും കളിക്കാര്‍ തമ്മിലുള്ള പോര് നിറംകെടുത്തിയ ശ്രീലങ്ക - ബംഗ്ലാദേശ് പോരാട്ടത്തിന് ശേഷം ഡ്രസിങ് റൂമിലെ ജനല്‍ കണ്ണാടി പൊട്ടിയത് വിവാദമാകുന്നു. ആഹ്ളാദ പ്രകടനത്തിനിടെ ബംഗ്ലാദേശിന്‍റെ ഒരു കളിക്കാരനാണ് ഇത് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം വരുത്താന്‍ മാച്ച് റഫറി ക്രിസ് ബോര്‍ഡ് നിര്‍ദേശം നല്‍കി. മാച്ച് റഫറി തന്നെ നേരിട്ട് ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നാണ് സൂചന. ഇതിനിടെ നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ബംഗ്ലാദേശ് ടീം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അവസാന ഓവറില്‍ ബംഗ്ലാദേശിന്‍റെ പ്രതിഷേധ സൂചകമായുള്ള കളം വിടലും തിരിച്ചുവരവും ദര്‍ശിച്ച മത്സരത്തില്‍ വിജയികളായി ബംഗ്ലാദേശ് ഇന്ത്യക്കെതിരായ കലാശപ്പോരിന് അര്‍ഹത നേടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News