ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നാലാം ജയം
ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെ നാല് റണ്‍സിനാണ് തോല്‍പ്പിച്ചത്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നാലാം ജയം. ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെ നാല് റണ്‍സിനാണ് തോല്‍പ്പിച്ചത്. മുംബൈയെ രാജസ്ഥാന്‍ റോയല്‍സും തോല്‍പ്പിച്ചു. ഇന്ന് ഡല്‍ഹി ഡയര്‍ഡെവിള്‍സ്-കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും.
ഹൈദരാബാദിനെതിരെ അമ്പാട്ടി റായിഡുവും സുരേഷ് റെയ്നയും തീര്‍ത്ത കൂട്ടുകെട്ട് ചെന്നൈക്ക് 182 റണ്‍സെന്ന മികച്ച സ്കോര്‍ സമ്മാനിച്ചു. റായിഡു 37 പന്തില്‍ 79 ഉം റെയ്ന 43 പന്തില്‍ 54 ഉം റണ്‍സ് നേടി. നായകന്‍ ധോണി 25 റണ്‍സും കുറിച്ചു. മറുപടി ബാറ്റിങ്ങില്‍ ദീപക് ചാഹറിന്റെ പന്തിന് മുന്നില്‍ ഹൈദരബാദ് നിരയിലെ മൂന്ന് പേരാണ് വേഗത്തില്‍ കൂടാരം കയറിയത്. എന്നാല്‍ 84 റണ്‍സുമായി നായകന്‍ കെയ്‍ന്‍ വില്യംസണും 45 റണ്‍സുമായി യൂസഫ് പത്താനും ടീമിനായി പൊരുതിയെങ്കിലും വിജയം നാല് റണ്‍സകലെ കൈവിടുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ നിലിവിലെ ചാംപ്യന്മാരായ മുംബൈ നാലാം തോല്‍വി ഏറ്റുവാങ്ങി. രാജസ്ഥാന്‍ റോയല്‍സ് 3 വിക്കറ്റിനാണ് മുംബൈയെ തകര്‍ത്തത്. അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു സാംസണാണ് രാജസ്ഥാന്റെ വിജയശില്പി. ബെന്‍സ്റ്റോ്സ് 40 റണ്‍സെടുത്തു. മുംബൈക്കായി സൂര്യകുമാര്‍ യാദവ് 72 ഉം ഇഷാന്‍ കിഷന്‍ 58 ഉം റണ്‍സ് നേടി. ഇന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്-കിങ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും.