നിരാശപ്പെടുത്തി വീണ്ടും ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ

Update: 2018-04-28 01:10 GMT
നിരാശപ്പെടുത്തി വീണ്ടും ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ
Advertising

ഒരു പരിശീലകന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് അയാളുടെ ടീമിന്റെ മോശം ദിവസത്തെയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ബെല്‍ജിയം പരിശീലകന്‍ മാര്‍ക് വില്‍മോട്ട്സ് പറഞ്ഞതാണിത്. വില്‍മോട്ട്സ് ഭയപ്പെട്ടത് തന്നെ സംഭവിച്ചു.

ടൂര്‍ണമെന്‍റ് തുടങ്ങുമ്പോള്‍ ചാമ്പ്യന്‍മാരാകാന്‍ ഏറ്റവുമധികം സാധ്യതയുള്ളവരായി കണക്കാക്കിയിരുന്ന സംഘമായിരുന്നു ബെല്‍ജിയം. സമീപകാലത്ത് സ്ഥിരതയുള്ള പ്രകടനം നടത്തി കൊണ്ടിരുന്ന ബെല്‍ജിയം ഒത്തിണക്കമില്ലാതെ കളിച്ചതാണ് വെയ്ല്‍സിനെതിരെ വിനയായത്.

ഒരു പരിശീലകന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് അയാളുടെ ടീമിന്റെ മോശം ദിവസത്തെയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ബെല്‍ജിയം പരിശീലകന്‍ മാര്‍ക് വില്‍മോട്ട്സ് പറഞ്ഞതാണിത്. വില്‍മോട്ട്സ് ഭയപ്പെട്ടത് തന്നെ സംഭവിച്ചു. കളിയുടെ എല്ലാ മേഖലയിലും ബെല്‍ജിയം പിന്തള്ളപ്പെട്ടു. ഗോള്‍ പോസ്റ്റിന് കീഴില്‍ ക്വുര്‍ട്ട്വാ മുതല്‍ മുന്നേറ്റത്തില്‍ റൊമേലു ലുക്കാക്കു വരെ. പ്രതിഭകള്‍ നിറഞ്ഞ സംഘമാണ് ബെല്‍ജിയം. സുവര്‍ണ തലമുറയെന്ന് എല്ലാവരെ കൊണ്ടും വിളിപ്പിച്ചവര്‍. പക്ഷേ ക്വാര്‍ട്ടറിനപ്പുറം കാര്യങ്ങള്‍ കൊണ്ട് അവര്‍ക്ക് കഴിഞ്ഞില്ല. ഈഡന്‍ ഹസാര്‍ഡും കെവിന്‍ ഡു ബ്രെയ്ണെയും ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരക്കാരില്‍ ഉള്‍പ്പെടുത്താവുന്നവരാണ്. പക്ഷേ രണ്ടും പേരും ഒറ്റക്ക് കളിക്കുക എന്നല്ലാതെ ടീമിന് വേണ്ടി കളിച്ചില്ല.

Full View

മുന്‍നിരയില്‍ ലുക്കാക്കുവിനെ ഏക സ്ട്രൈക്കറാക്കിയിട്ടുള്ള തന്ത്രം പിഴച്ചു. ലുക്കാക്കുവണെങ്കില്‍ കിട്ടിയ അവസരങ്ങള്‍ മുഴുവന്‍ പുറത്തേക്കടിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഫെല്ലൈനിയെ ഇറക്കാനുള്ള നീക്കം ഒരു പരീക്ഷണമായിരുന്നു. ക്രിയാത്മകമായി കളിക്കുന്ന കരാസ്കോയെ മാറ്റി കരുത്തുള്ള ഫെല്ലൈനിയെ കൊണ്ട് വന്ന ആ നീക്കവും ഫലിച്ചില്ല. ഫെല്ലെയ്നിക്ക് കിട്ടിയ അവസരങ്ങളില്‍ ഒന്ന് പോലും വെയ്ല്‍സ് ഗോളിയെ പരീക്ഷിച്ചത് പോലുമില്ല. പ്രതിരോധമായിരുന്നു ഏറ്റവും മോശം. ശരാശരി നിലവാരം മാത്രമുള്ള വെയ്ല്‍സ് മുന്നേറ്റത്തെ തടയാന്‍ ബെല്‍ജിയം പ്രതിരോധത്തിനായില്ല. പ്രതിരോധത്തിലെ ദൌര്‍ബല്യം മൂലം മാത്രമാണ് ആദ്യ രണ്ട് ഗോളും അവര്‍ക്ക് വഴങ്ങേണ്ടി വന്നത്.

Tags:    

Similar News