പക്ഷാഘാതത്തെ തോല്‍പ്പിച്ച് നാല്‍പ്പതാം വയസില്‍ ആദ്യ ഒളിംപിക്സിനെത്തുന്ന പ്രകാശ് നഞ്ചപ്പ
ലോകചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു പക്ഷാഘാതം മൂലം ശരീരം തളര്‍ന്നത്. ഇനിയൊരിക്കലും തോക്കെടുക്കാന്‍ കഴിയില്ലെന്ന് ആരോഗ്യരംഗവും വിധിയെഴുതി. പക്ഷേ നഞ്ചപ്പ തളര്‍ന്നില്ല. ആറുമാസത്തെ ചികിത്സക്ക് ശേഷം ഷൂട്ടിംഗ് റേഞ്ചിലേക്ക് തിരിച്ചെത്തി.
നാല്‍പ്പതാം വയസ്സില്‍ ആദ്യ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരമാണ് പ്രകാശ് നഞ്ചപ്പ. റിയോയില്‍ ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഇന്ത്യ മെഡല്‍പ്രതീക്ഷിക്കുന്ന താരം കൂടിയാണ് പ്രകാശ് നഞ്ചപ്പ.
നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് പ്രകാശ് നഞ്ചപ്പ. റിയോയിലേക്ക് നഞ്ചപ്പ എത്തുന്നത് വിധിയോട് പോരടിച്ചാണ്. 2013ലാണ് ഷൂട്ടിംഗ് ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയ അസുഖം നഞ്ചപ്പയെ തേടിയെത്തുന്നത്. ലോകചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു പക്ഷാഘാതം മൂലം ശരീരം തളര്‍ന്നത്. ഇനിയൊരിക്കലും തോക്കെടുക്കാന്‍ കഴിയില്ലെന്ന് ആരോഗ്യരംഗവും വിധിയെഴുതി. പക്ഷേ നഞ്ചപ്പ തളര്‍ന്നില്ല. ആറുമാസത്തെ ചികിത്സക്ക് ശേഷം ഷൂട്ടിംഗ് റേഞ്ചിലേക്ക് തിരിച്ചെത്തി.
തെഹ്റാനില്‍ നടന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി നഞ്ചപ്പ തിരിച്ച് വരവ് അറിയിച്ചു. അതേ വര്‍ഷം കൊറിയയില്‍ നടന്ന ലോകകപ്പില്‍ വെങ്കലവും നേടി. രണ്ട് വര്‍ഷത്തെ ചിട്ടയായ പരിശീലനമാണ് പ്രകാശിന് റിയോയിലെക്ക് വഴിതുറന്നത്. അങ്ങനെ നാല്‍പ്പതാം വയസ്സില്‍ പ്രകാശ് നഞ്ചപ്പ ആദ്യ ഒളിംപിക്സിനിറങ്ങുന്നു. 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലുമാണ് നഞ്ചപ്പ മത്സരിക്കുന്നത്. 2015ല്‍ നടന്ന ലോകകപ്പില്‍ 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ എട്ടാം സ്ഥാനത്തെത്തിയതോടെയാണ് പ്രകാശ് നഞ്ചപ്പക്ക് ഒളിംപിക്സിലേക്ക് യോഗ്യത ലഭിച്ചത്.
2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു. 1999ലാണ് ഷൂട്ടിംഗ് പരിശീലനം തുടങ്ങുന്നത്, പിന്നീട് കാനഡയിലേക്ക് പോയ പ്രകാശ് നഞ്ചപ്പ ഷൂട്ടിംഗില്‍ അവിടെ ദേശീയ റെക്കോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.