ഡബിള്‍ തികച്ച് അനുമോള്‍ തമ്പിയും ശ്രീകാന്തും
മീറ്റിൽ ട്രിപ്പിൾ തികയ്ക്കാനുള്ള ശ്രമത്തിലാണ് ഇരുവരും
രണ്ട് താരങ്ങളാണ് മീറ്റിൽ ഇന്ന് സ്വർണ നേട്ടത്തിൽ ഡബിൾ തികച്ചത്. മാർ ബേസിലിലെ അനുമോൾ തമ്പിയും എറണാകുളം മണീട് സ്കൂളിലെ കെ എം ശ്രീകാന്തുമാണ് ഇരട്ട സ്വർണം നേടിയത്. മീറ്റിൽ ട്രിപ്പിൾ തികയ്ക്കാനുള്ള ശ്രമത്തിലാണ് ഇരുവരും
കോതമംഗലം മാർ ബേസിലിന്റെ ദീർഘദൂര താരം അനുമോൾ തമ്പിയാണ് ഈ മീറ്റിലെ ആദ്യ ഡബിൾ സ്വർണ നേട്ടം സ്വന്തം പേരിൽ കുറിച്ചത്. 5000 മീറ്ററിലാണ് അനുമോൾ ഇന്ന് സ്വർണമണിഞ്ഞ്. 17 മിനിട്ട് 18 സെക്കന്റ് സമയം കുറിച്ചാണ് അനുമോൾ സ്വർണത്തിലേക്ക് ഓടിക്കയറിയത്. നേരത്തെ 3000 മീറ്ററിലായിരുന്നു അനുമോൾ തമ്പിയുടെ സ്വർണ നേട്ടം 1500 മീറ്ററിലും സുവർണ പ്രതിക്ഷയുള്ള താരമാണ് അനുമോൾ.
ജൂനിയർ ആൺകുട്ടികളുടെ ജംപിങ്ങ് പിറ്റിൽ നിന്നാണ് രണ്ടാം ഡബിൾ പിറന്നത്. ലോങ്ങ് ജമ്പിൽ മീറ്റ് റെക്കോഡ് മറികടന്ന എറണാകുളം മണീട് ജിഎച്ച്എസ്എസിലെ കെ എം ശ്രീകാന്താണ് രണ്ടാം ഡബിൾ സ്വർണ നേട്ടം സ്വന്തമാക്കിയത്. 1.95 മീറ്റർ ദൂരമാണ് ശ്രീകാന്ത് മറികടന്നത്. ട്രിപ്പിൾ ജമ്പിലുടെ ട്രിപ്പിൾ സ്വർണം തികയ്ക്കാനുള്ള ശ്രമത്തിലാണ് ശ്രീകാന്ത്.