ആസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഇന്നിംഗ്‍സ് ജയം

Update: 2018-04-30 07:36 GMT
Editor : Ubaid
ആസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് ഇന്നിംഗ്‍സ് ജയം
Advertising

ടെസ്റ്റ് സിരീസ് പ്രഖ്യാപിക്കുമ്പോള്‍ ഭയപ്പെട്ടത് ദക്ഷിണാഫ്രിക്കയായിരുന്നു. ആസ്ടേലിയയെ അവരുടെ നാട്ടില്‍ നേരിടുമ്പോള്‍ തങ്ങളുടെ മികച്ച ബാറ്റ്സ്മാനും ബൌളറും പരിക്കിന്റെ പിടിയില്‍

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയക്ക് നാണം കെട്ട തോല്‍വി. ഇന്നിംഗ്‍സിനും 80 റണ്‍സിനുമാണ് ആസ്ട്രേലിയയുടെ തോല്‍വി. രണ്ടാം ഇന്നിംഗ്‍സില്‍ ആസ്ട്രേലിയ 161 റണ്‍സിന് എല്ലാവരും പുറത്തായി. 77 റണ്‍സിന് ആറ് വിക്കറ്റ് വീഴ്‍ത്തിയ അബോട്ടും 34ന് നാല് വിക്കറ്റ് വീഴ്ത്തിയ റബഡയുമാണ് ആസ്ട്രേലിയയെ തകര്‍ത്തത്. അവസാന എട്ട് വിക്കറ്റുകള്‍ വീണത് 32 റണ്‍സിനാണ്.

ടെസ്റ്റ് സിരീസ് പ്രഖ്യാപിക്കുമ്പോള്‍ ഭയപ്പെട്ടത് ദക്ഷിണാഫ്രിക്കയായിരുന്നു. ആസ്ടേലിയയെ അവരുടെ നാട്ടില്‍ നേരിടുമ്പോള്‍ തങ്ങളുടെ മികച്ച ബാറ്റ്സ്മാനും ബൌളറും പരിക്കിന്റെ പിടിയില്‍. എ.ബി ഡിവില്ലേഴ്‍സും ഡാരന്‍ സ്റ്റെയിനും ഇല്ലെങ്കിലും ആസ്ട്രേലിയയെ തോല്‍പ്പിക്കുക മാത്രമല്ല നാണം കെടുത്തുക കൂടി ചെയ്‍തു ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റില്‍ വെറും 558 ബൌളുകള്‍ മാത്രമാണ് ആസ്ട്രേലിയ നേരിട്ടത്, 1928ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനം. രണ്ടാം ദിനം മുഴുവന്‍ മഴ കൊണ്ടുപോയിട്ടും നാലാം ദിവസം ലഞ്ചിലേക്ക് നീട്ടാന്‍ പോലും ആസ്ട്രേലിയക്കായില്ല.

ദക്ഷിണാഫ്രിക്ക: 326

ആസ്ട്രേലിയ: 85, 161

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News