ബിസിസിഐ എന്തിനാണ് തനിക്കെതിരായ വിലക്ക് തുടരുന്നതെന്നറിയില്ലെന്ന് ശ്രീശാന്ത്
ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയുടെ നടപടിക്രമങ്ങളുടെ റിപ്പോര്‍ട്ട് മാത്രമാണിതെന്ന് ശ്രീശാന്ത് പറഞ്ഞു. ഡല്‍ഹിയിലെ വിചാരണ കോടതി കുറ്റവിമുക്തനാക്കുന്നതിന് മുന്പാണ് ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക്
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ വിലക്ക് തുടരുന്നതിന്‍റെ കാരണം വ്യക്തമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. ഒരു അഭിമുഖത്തിലാണ് ശ്രീശാന്ത് നിലപാട് വ്യക്തമാക്കിയത്. ബിസിസിഐ വിലക്ക് ലംഘിച്ച് എറണാകുളത്ത് നടക്കുന്ന പ്രാദേശിക ടൂര്‍ണമെന്‍റില്‍ കളത്തിലിറങ്ങുമെന്ന ശ്രീശാന്തിന്‍റെ ട്വീറ്റ് അടുത്തിടെ വിവാദമായിരുന്നു. ആജീവനാനന്ത് വിലക്ക് സംബന്ധിച്ച ഔദ്യോഗികമായ ഒരറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിദേശ ടൂര്‍ണമെന്‍റുകളില്‍ കളിക്കാനുള്ള അനുമതി നല്‍കാത്തതത് നീതിക്ക് നിരക്കാത്തതാണെന്നുമായിരുന്നു താരത്തിന്‍റെ വാദം, ഇതോടെ ആജീവനാന്ത വിലക്ക് സംബന്ധിച്ച രേഖ ശ്രീശാന്തിന് കൈമാറാന്‍ ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയഷന് കൈമാറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയുടെ നടപടിക്രമങ്ങളുടെ റിപ്പോര്‍ട്ട് മാത്രമാണിതെന്ന് ശ്രീശാന്ത് പറഞ്ഞു. ഡല്‍ഹിയിലെ വിചാരണ കോടതി കുറ്റവിമുക്തനാക്കുന്നതിന് മുന്പാണ് ബിസിസിഐയുടെ അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. വിചാരണ കോടതി കുറ്റവിമുക്തനാക്കിയ ശേഷവും വിലക്ക് തുടരുന്നതിന്‍റെ കാരണം വ്യക്തമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി പൊലീസിന്‍റെ വാദം അതേപടി ഏറ്റുപറയുക മാത്രമാണ് രവി സവാനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെയ്തത്. ഈ റിപ്പോര്‍ട്ട് മാത്രം കണക്കിലെടുത്താണ് അച്ചടക്ക സമിതി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.ഇത് തികഞ്ഞ അനീതിയാണ്. എനിക്കെതിരെ തെളിവില്ലെന്ന് കോടതി വ്യക്തമാക്കുകയും കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടും വിലക്ക് തുടരുന്നതിന് പിന്നിലെ കാരണം അജ്ഞാതമാണ്. കളത്തിലേക്ക് തിരിച്ചെത്തണമെന്നാണ് ആഗ്രഹം. എന്‍റെ അവകാശങ്ങള്‍ തിരികെ തരണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. ആദ്യം ക്രിക്കറ്റ് കളിക്കണം. പിന്നെ ഏപ്രിലില്‍ സ്കോട്ട്‍ലാന്‍ഡ് ലീഗില്‍ കളിക്കണമെന്നാണ് ആശിക്കുന്നത്. ബിസിസിഐ നിലപാട് മാറ്റിയില്ലെങ്കില്‍ ക്രിക്കറ്റ് കളത്തിലെനിക്ക തുടരാനാകില്ല, വ്യക്തമായ തെളിവോടെ ഒത്തുകളിയില്‍ പിടിക്കപ്പെട് ശിക്ഷ അനുഭവിച്ച് ആമിര്‍, സല്‍മാന്‍ ഭട്ട് തുടങ്ങിയവരൊക്കെ ക്രിക്കറ്റിലേക്ക് തിരികെയെത്തി. ആമിര്‍ പാകിസ്താനു വേണ്ടി തന്നെ കളിക്കുന്നു - ശ്രീ ചൂണ്ടിക്കാട്ടി.