രഞ്ജി: കേരളത്തിന് പരാജയം
നാല് വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് ജയിച്ചത്. വിജയലക്ഷ്യമായ 105 റണ്‍ മറികടക്കാന്‍ ഗുജറാത്തിന് ഏറെ വിയര്‍ക്കണ്ടി വന്നു
ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് പരാജയം. നാല് വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് ജയിച്ചത്. വിജയലക്ഷ്യമായ 105 റണ്‍ മറികടക്കാന്‍ ഗുജറാത്തിന് ഏറെ വിയര്‍ക്കണ്ടി വന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ കേവലം 83 റണ്‍ മാത്രം വിജയത്തിന് ആവശ്യമായ ഗുജറാത്ത് ഇന്ന് അനായാസ ജയത്തിലേക്ക് കുതിക്കുമെന്നാണ് കരുതിയിരുന്നെങ്കിലും ഇടവളകളില്‍ വിക്കറ്റ് കൊയ്ത് കേരളം ചെറുത്തു നിന്നു. അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും കേരളത്തിനായി രണ്ട് വിക്കറ്റ് വീതം നേടി. സച്ചിന്‍ ബേബി കൂടി വിക്കറ്റ് വേട്ടയില്‍ പങ്കാളിയായതോട മത്സരം ഇരുവശത്തെക്കും തിരിയാമെന്ന അവസ്ഥ വന്നു. എന്നാല്‍ മുഴുവന്‍ അനുഭവ സമ്പത്തും പുറത്തെടുത്ത ഗുജറാത്ത് നായകനും മുന്‍ ഇന്ത്യന്‍ താരവുമായ പാര്‍ഥിവ് പട്ടേല്‍ 22 പന്തുകളില്‍ നിന്നും 18 റണ്‍സുമായി ടീമിനെ ജയത്തിലേക്ക് നയിച്ചു.