ഐഎസ്എല്‍ 2016: ബ്ലാസ്റ്റേഴ്‍സ് ടിക്കറ്റ് വില്‍പ്പന തുടങ്ങി

Update: 2018-05-02 22:30 GMT
ഐഎസ്എല്‍ 2016: ബ്ലാസ്റ്റേഴ്‍സ് ടിക്കറ്റ് വില്‍പ്പന തുടങ്ങി
Advertising

കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ 7 മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് തുടങ്ങിയത്.

Full View

ഐഎസ്എല്‍ 2016 സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് വില്‍പ്പനക്ക് തുടക്കമായി. കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ 7 മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് തുടങ്ങിയത്. നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പനക്ക് പുറമെ ഓണ്‍ലൈനായും ടിക്കറ്റുകള്‍ ആരാധകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

ഒക്ടോബര്‍ 5 മുതല് ഡിസംബര്‍ 4 വരെയുള്ള മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന മേയര്‍ സൌമിനി ജെയിനാണ് ഉദ്ഘാടനം ചെയ്തത്. 200, 300, 500 രൂപ നിരക്കിലാണ് ടിക്കറ്റുകള്‍ വിറ്റഴിക്കുക. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസിലും തെരഞ്ഞെടുക്കപ്പെട്ട ഫെഡറല്‍ ബാങ്ക് ഔട്ട് ലെറ്റുകളിലും മുത്തൂറ്റിന്റെ ശാഖകളിലും ടിക്കറ്റുകള്‍ ലഭ്യമാകും. ബുക്ക് മൈ ഷോ.കോം എന്ന സൈറ്റ് വഴി ഓണ്‍ലൈനായും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാം. 25 ശതമാനം നിരക്കിളവില്‍ സീസണ്‍ ടിക്കറ്റും ലഭ്യമാണ്..

കൊച്ചിയില് നടക്കുന്ന മത്സരങ്ങളെ കേര്‍പറേഷന്‍ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 62,500 ഇരിപ്പിടമാണ് ആരാധകര്‍ക്കായി സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന മത്സരങ്ങള്‍ക്കായി ഗ്രൌണ്ടില്‍ പുല്ല് വെച്ചുപിടിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം.

Tags:    

Similar News