അംലയും മാക്‌സ്‌വലും തിളങ്ങി: പഞ്ചാബിന് രണ്ടാം ജയം
Update: 2018-05-03 07:45 GMT
ബാംഗ്ലൂരിനെ എട്ടു വിക്കറ്റിനാണ് മാക്‌സ്‌വലും കൂട്ടരും കെട്ടുകെട്ടിച്ചത്.
ഐ പി എല്ലില്‍ കിങ്സ് ഇലവൻ പഞ്ചാബിന് തുടർച്ചയായ രണ്ടാം ജയം. ബാംഗ്ലൂരിനെ എട്ടു വിക്കറ്റിനാണ് മാക്സ്വെല്ലും കൂട്ടരും കെട്ടുകെട്ടിച്ചത്.
ടോസ് നേടി ബാറ്റിങ് തെരെഞ്ഞടുത്ത ബാംഗ്ലൂരിനായി എ.ബി. ഡിവില്ലിയേഴ്സ് 46 പന്തിൽ 89 റൺസടിച്ചുകൂട്ടിയെങ്കിലും നാലു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കാനേ ടീമിനായുള്ളൂ. പഞ്ചാബിനായി ഹാഷിം ആംല 38 പന്തിൽ 58 റണ്‍സും മാക്സ്‌വെല്‍ 43 റൺസും നേടി.