പിയു ചിത്രയെ ലോക അത്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി
Update: 2018-05-06 21:27 GMT
പുതുതായി ഒരാളെ കൂടി മീറ്റിന് അയക്കുമെന്ന് വിവരം ലഭിച്ചതായി ചിത്ര കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കോടതിയില്‍
പി.യു ചിത്രയെ ലോക അത് ലറ്റിക്ക് മീറ്റിനയക്കണമെന്ന് ഹൈക്കോടതി. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം അത്ലറ്റിക്ക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാരും ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പി.യു ചിത്ര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ അത്ലറ്റിക്ക് ഫെഢറേഷന്‍റെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ലോക മീറ്റില്‍ നിന്ന് ഒഴിവാക്കിയ പി.യു ചിത്രക്ക് അനുകൂല നിലപാടെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.