ചരിത്ര നേട്ടത്തോടെ ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സ് ഫൈനലില്‍

Update: 2018-05-07 07:42 GMT
Editor : Subin
ചരിത്ര നേട്ടത്തോടെ ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സ് ഫൈനലില്‍
Advertising

ഇന്ത്യയുടെ ദീപ കര്‍മാക്കറിന് ചരിത്ര നേട്ടം. ദീപ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ഫൈനലില്‍ കടന്നു.

ഇന്ത്യയുടെ ദീപ കര്‍മാക്കറിന് ചരിത്ര നേട്ടം. ദീപ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ഫൈനലില്‍ കടന്നു. ജിംനാസ്റ്റിക്സില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ.

വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ കര്‍മാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്. ആഗസ്ത് 14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മത്സരം നടക്കുക. ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിക്കുമ്പോള്‍ വോള്‍ട്ട് ഇനത്തില്‍ ആറാം സ്ഥാനത്തായിരുന്നു ദീപ, എന്നാല്‍ നാലാം ഡിവിഷനില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അവസാന ഡിവിഷനില്‍ എട്ടാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചതോടെ ഫൈനല്‍ യോഗ്യതയും നേടി.

52 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരം ഓളിമ്പിക്‌സ് യോഗ്യത നേടുന്നത്, അതോടൊപ്പം യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമെന്ന ബഹുമതിയും സ്വന്തമാക്കിയാണ് ദീപ റിയോയിലെത്തിയത്.

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഈയിനത്തില്‍ വെങ്കല മെഡല്‍ ജേതാവാണ് ദിപ കര്‍മാക്കര്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News