സാമുവല്‍സിന്റെ 'കാല്‍പ്രയോഗം' വിവാദത്തില്‍
ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്കിനെതിരെ അശ്ലീല പ്രയോഗം നടത്തിയ സംഭവത്തില്‍ സാമുവല്‍സിന്റെ മാച്ച്ഫീയുടെ 30 ശതമാനം പിഴ വിധിച്ചിരുന്നു...
ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ ജേതാക്കളാക്കിയതിന്റെ സന്തോഷം മറച്ചുവെക്കാതെയാണ് മാര്‍ലോണ്‍ സാമുവല്‍സ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. മത്സരശേഷം നടക്കുന്ന പതിവ് വാര്‍ത്താസമ്മേളനത്തിനെത്തിയ സാമുവല്‍സ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മേശമേല്‍ കാല്‍ കയറ്റിവെച്ച് മറുപടികള്‍ നല്‍കിയ സംഭവമാണ് വിവാദമായിരിക്കുന്നത്.
ഫൈനലില്‍ 66 പന്തില്‍ 85 റണ്‍സ് നേടി ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് കെട്ടുകെട്ടിക്കുന്നതില്‍ സാമുവല്‍സ് പ്രധാന പങ്കുവഹിച്ചിരുന്നു. ഈ കിരീടനേട്ടത്തോടെ ട്വന്റി 20 ലോകകപ്പ് രണ്ട് തവണ നേടുന്ന ആദ്യരാജ്യമായി വെസ്റ്റിന്‍ഡീസ് മാറി. അവസാന ഓവറില്‍ 19 റണ്‍സ് അടിച്ചുകൂട്ടിയാണ് വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിന്റെ കിരീട മോഹങ്ങള്‍ തകര്‍ത്തുകളഞ്ഞത്.
ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്കിനെതിരെ അശ്ലീല പ്രയോഗം നടത്തിയ സംഭവത്തില്‍ സാമുവല്‍സിന്റെ മാച്ച്ഫീയുടെ 30 ശതമാനം പിഴ വിധിക്കുകയും ചെയ്തിരുന്നു. തന്നെ വിമര്‍ശിച്ച ഷൈന്‍ വോണിന് തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച്പുരസ്‌ക്കാരം നല്‍കുന്നതായും സാമുവല്‍സ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനത്തിലെ സാമുവല്‍സിന്റെ കാല്‍ പ്രയോഗം വിവാദമായിരിക്കുന്നത്.