ഇന്ത്യ-പാക് ഫൈനല്‍: കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമോ?     

Update: 2018-05-07 22:16 GMT
ഇന്ത്യ-പാക് ഫൈനല്‍: കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമോ?     
Advertising

ഓവലില്‍ ഇന്ത്യന്‍ സമയം മൂന്ന് മുതലാണ് മത്സരം തുടങ്ങുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനല്‍, ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന മത്സരമെന്ന നേട്ടം സ്വന്തമാക്കാനാവുമോ? ഐ.സി.സിയുടെ കണക്ക് കൂട്ടല്‍ പ്രകാരം ലോകത്താകമാനം 324 മില്യണ്‍ ആളുകള്‍ മത്സരം വീക്ഷിക്കുമെന്നാണ്. അതായത് ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ പ്രേക്ഷകര്‍. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ 2011ല്‍ നടന്ന ക്രിക്കറ്റ് ലോകകപ്പിനാണ് നിലവില്‍ കാഴ്ചക്കാര്‍ കൂടുതല്‍(558 മില്യണ്‍). രണ്ടാം സ്ഥനത്തുള്ളത് ഇതെ ടൂര്‍ണമെന്റിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി മത്സരവും(495 മില്യണ്‍). എന്നാല്‍ അന്നത്തെ അപേക്ഷിച്ച് മത്സരം കാണുന്നതിന് നിരവധി അവസരങ്ങളുളളതിനാല്‍ ഇന്നത്തെ ഫൈനല്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയിരുന്നു. അന്നത്തെ മത്സരം 20.10 കോടി പേര്‍ കണ്ടെന്നാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ കണക്കുകള്‍. ഈ കണക്കുകള്‍ മുന്നില്‍കണ്ട് ടെലിവിഷനില്‍ പരസ്യം ചെയ്യുന്നതിന് തുക വര്‍ധിപ്പിച്ചിരുന്നു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 30 സെക്കന്‍ഡ് പരസ്യത്തിന് ഒരു കോടി രൂപയാണ് ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫേസ്ബുക്ക് ലൈവുള്‍പ്പെടെ ഓണ്‍ലൈനിലൂടെ കളികാണുന്നതിനും വലിയ സൗകര്യമാണുള്ളത്. 2007ലെ ലോക ടി20ക്ക് ശേഷം ആദ്യമായാണ് ഐ.സി.സിയുടെ ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. 2007ല്‍ ഇന്ത്യക്കായിരുന്നു ജയം.

അതേസമയം ഇന്നത്തെ മത്സരത്തിന് 2000 കോടിയുടെ ബൈറ്റും പിന്നാമ്പുറങ്ങളിലൊരുന്നുണ്ട്. ബെറ്റുകളിലെല്ലാം ഇന്ത്യക്കാണ് മുന്‍തൂക്കം. ഓവലില്‍ ഇന്ത്യന്‍ സമയം മൂന്ന് മുതലാണ് മത്സരം തുടങ്ങുന്നത്.

Tags:    

Similar News