താനുമായുള്ള പ്രശ്നം എന്തെന്ന് ഗാംഗുലിയോട് തന്നെ ചോദിക്കണമെന്ന് ശാസ്ത്രി

Update: 2018-05-07 14:53 GMT
Editor : admin
താനുമായുള്ള പ്രശ്നം എന്തെന്ന് ഗാംഗുലിയോട് തന്നെ ചോദിക്കണമെന്ന് ശാസ്ത്രി
Advertising

മികച്ച ഒരു ടീമിനെ ഒരുക്കുകയായിരുന്നു ഡയറക്ടറെന്ന നിലയിലുള്ള ചുമതല. കഴിവിന്‍റെ പരമാവധി ഇക്കാര്യത്തില്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞു.....

ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയ ശേഷം അഭിമുഖത്തിന് ക്ഷണിച്ചപ്പോള്‍ അതില്‍ മികച്ച നിലയില്‍ പങ്കെടുക്ക മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും അതിനു ശേഷം എന്ത് നടന്നു എന്നത് തന്‍റെ തലവേദനയല്ലെന്നും ടീം ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി. തന്‍റെ അഭിമുഖം നടക്കുമ്പോള്‍ ഗാംഗുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നത് മാത്രമെ തനിക്ക് പറയാനാകൂയെന്നും താനുമായി എന്താണ് പ്രശ്നമെന്നത് ഗാംഗുലിയോടു തന്നെ നേരിട്ട് ചോദിക്കുന്നതാവും നല്ലതെന്നും ഒരു അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

പരിശീലകനായി കുംബ്ലെയെ നിയമിക്കാനുള്ള തീരുമാനം നേരത്തെ തന്നെ എടുത്താണെന്ന അഭിപ്രായമുണ്ടോയെന്ന ചോദ്യത്തിന് ഇതിന് മറുപടി പറയേണ്ടത് താനല്ലെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. രണ്ടാമുഴം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണോ പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചതെന്നത് തന്‍റെ തലവേദനയല്ല. മികച്ച ഒരു ടീമിനെ ഒരുക്കുകയായിരുന്നു ഡയറക്ടറെന്ന നിലയിലുള്ള ചുമതല. കഴിവിന്‍റെ പരമാവധി ഇക്കാര്യത്തില്‍ സംഭാവന ചെയ്യാന്‍ കഴിഞ്ഞു. ക്രിക്കറ്റിന്‍റെ ഏത് മേഖലയെടുത്ത് പരിശോധിച്ചാലും നിലവിലുള്ള മികച്ച രണ്ട് ടീമുകളിലൊന്ന് ഇന്ത്യയാണെന്ന് നിസംശയം പറയാനാകും. പരിശീലക സ്ഥാനത്ത് നിയമിക്കപ്പെടാത്തതിലുള്ള നിരാശ അന്നത്തേത് മാത്രമായിരുന്നുവെന്നും ആ ഘട്ടം താന്‍ പിന്നിട്ടു കഴിഞ്ഞതായും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News