ലളിത ബാബര്‍ ഇന്നിറങ്ങും

Update: 2018-05-08 09:05 GMT
ലളിത ബാബര്‍ ഇന്നിറങ്ങും
Advertising

വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസ് ഫൈനലില്‍ ഇന്ത്യയുടെ ലളിത ബാബര്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 7.45 നാണ് മത്സരം.

വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസ് ഫൈനലില്‍ ഇന്ത്യയുടെ ലളിത ബാബര്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 7.45 നാണ് മത്സരം.

1984 ല്‍ ലോസ് ആഞ്ചല്‍സില്‍ പിടി ഉഷ ഫൈനലില്‍ പ്രവേശിച്ച ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ട്രാക്കിനങ്ങളില്‍ കലാശപ്പോരിന് യോഗ്യത നേടുന്നത് . ഏറെ പ്രതീക്ഷയോടെയാണ് ലളിത ബാബര്‍ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ മത്സരിക്കുന്നത്. യോഗ്യതാ റൌണ്ടില്‍ ദേശീയ റെക്കോര്‍ഡ് മറികടന്നാണ് ലളിത ബാബറുടെ നേട്ടം. സുധ സിങിന്റെ റെക്കോര്‍ഡാണ് ലളിത പഴങ്കഥയാക്കിയത്. ഫൈനലില്‍ എട്ടുപേരാണ് ഇന്ന് മത്സരിക്കുന്നത്.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ ലളിത വെങ്കലം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്. ഫൈനലില്‍ ജര്‍മ്മനി, ആസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുളള അത്‌ലറ്റുകളില്‍ നിന്ന് കനത്ത വെല്ലുവിളി ലളിതക്ക് നേരിടേണ്ടി വരും. മഹരാഷ്ട്രയിലെ സത്താറയിലാണ് ലളിതയുടെ സ്വദേശം.

Tags:    

Similar News