കോപ്പയിലും ഗോള്‍ലൈന്‍ ടെക്നോളജി

Update: 2018-05-08 19:21 GMT
Editor : admin
കോപ്പയിലും ഗോള്‍ലൈന്‍ ടെക്നോളജി
Advertising

ലോക ഫുട്ബോളിലെ ചരിത്ര തീരുമാനമായിരുന്നു ഗോള്‍ലൈന്‍ ടെക്നോളജി നടപ്പാക്കാനുള്ള തീരുമാനം.

ലോക ഫുട്ബോളിലെ ചരിത്ര തീരുമാനമായിരുന്നു ഗോള്‍ലൈന്‍ ടെക്നോളജി നടപ്പാക്കാനുള്ള തീരുമാനം. ബ്രസീല്‍ ലോകകപ്പില്‍ ആദ്യമായി ഫിഫ ഗോള്‍ലൈന്‍ സാങ്കേതിക വിദ്യ ആദ്യമായി വിജയകരമായി നടപ്പാക്കി. ഇപ്പോഴിതാ, അടുത്തമാസം അരങ്ങുണരുന്ന കോപ്പ അമേരിക്ക ഫുട്ബോളിലും ഗോള്‍ലൈന്‍ ടെക്നോളജി ഉപയോഗിക്കും. ഹോക്ക് ഐ ഗോള്‍ലൈന്‍ ടെക്നോളജിയുടെ ഉപയോഗം മത്സരഗതി നിര്‍ണയിക്കുന്നതില്‍ സുപ്രധാനം ആയിരിക്കും. 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ എത്തുക. മൈതാനത്തിനു ചുറ്റും സ്ഥാപിക്കുന്ന ഏഴു കാമറകളിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും കമ്പനം അളക്കുകയും ചെയ്ത് വിശകലനം പൂര്‍ത്തിയാക്കി ഒരു സെക്കന്റിനുള്ളില്‍ റഫറിയുടെ വാച്ചിലേക്ക് പന്ത് ഗോള്‍ലൈന്‍ കടന്നോയെന്നുള്ള സ്ഥിരീകരണമെത്തും. മത്സരത്തിനിടെ റഫറിമാര്‍ക്ക് ഗോള്‍, റെഡ് കാര്‍ഡ്, പെനാല്‍റ്റി എന്നിവയില്‍ തീരുമാനമെടുക്കുന്നതിന് വീഡിയോ വിശകലനം ഉപയോഗിക്കാം. ആവശ്യാനുസരം ഗ്രൗണ്ടിന് പുറത്തുള്ള വീഡിയോ റഫറിയുമായി ആശയവിനിമയം നടത്തി മെയ്ന്‍ റഫറിക്ക് തീരുമാനമെടുക്കാനും കഴിയും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News