ഇസിന്‍ബയേവക്ക് ഒളിമ്പിക്‍സ് നഷ്ടമാകും

Update: 2018-05-09 10:20 GMT
Editor : Ubaid
ഇസിന്‍ബയേവക്ക് ഒളിമ്പിക്‍സ് നഷ്ടമാകും
Advertising

രാജ്യാന്തര ഒളിമ്പിക് സമിതിയുടെ ഇന്നലത്തെ തീരുമാനമനുസരിച്ച് റിയോ ഒളിംപിക്സില്‍ റഷ്യയില്‍ നിന്നുള്ള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ല.

രാജ്യന്താര ഒളിമ്പിക് കമ്മറ്റി അനുകൂല തീരുമാനം എടുത്തെങ്കിലും അന്താരാഷ്ട്ര അത‍്‍ലറ്റിക്ക് ഫെഡറേഷന്റെ വിലക്കുള്ളതിനാല്‍ റിയോ ഒളിമ്പിക്സ് യെലേന ഇസിന്‍ബയേവക്ക് നഷ്ടമായേക്കും.

ഇസിന്‍ബയേവ അടക്കമുള്ള പ്രമുഖ താരങ്ങള്‍ക്ക് പങ്കെടുക്കണമെങ്കില്‍ ഇനി അന്താരാഷ്ട്ര അത്‌ലറ്റിക് ഫെ‍ഡറേഷന്‍ തീരുമാനം മാറ്റണം. നിലവില്‍ റഷ്യയിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളെ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെ‍ഡറേഷന്‍ വിലക്കിയിരിക്കുകയാണ്. തീരുമാനത്തോട് വൈകാരികമായാണ് ഇസിന്‍ബയേവ പ്രതികരിച്ചത്.

രാജ്യാന്തര ഒളിമ്പിക് സമിതിയുടെ ഇന്നലത്തെ തീരുമാനമനുസരിച്ച് റിയോ ഒളിംപിക്സില്‍ റഷ്യയില്‍ നിന്നുള്ള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് പങ്കെടുക്കാനാകില്ല. അതത് ഫെഡറേഷനുകള്‍ക്ക് തീരുമാനമെടുക്കാം എന്നാണ് ഐഒസിയുടെ നിലപാട്. എന്നാല്‍ റഷ്യയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളെ നേരത്തെ തന്നെ താരങ്ങളെ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെ‍ഡറേഷന്‍ വിലക്കിയിട്ടുണ്ട്. ഒളിംപിക്സ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അത്‌ലറ്റിക് ഫെഡ‍റേഷന്‍ നിലപാട് മാറ്റാനുള്ള സാധ്യത വിരളമാണ്. അങ്ങനെയാണെങ്കില്‍ ഈ ഒളിംപിക്സിന്റെ പ്രധാന നഷ്ടം യെലേന ഇസിന്‍ബയേവ എന്ന പോള്‍വാള്‍ട്ട് ഇതിഹാസമാണ്.

റിയോയിലെത്തിപ്പെടാനുള്ള ഞങ്ങളുടെ പ്രയത്നങ്ങളുടെ അവസാനമാണിത്. സ്വര്‍ണമെഡല്‍ നേടി ഒളിംപിക്സ് പോഡിയത്തില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ എനിക്കിനി സാധിക്കില്ലായിരിക്കും. എന്റെ വിജയശേഷം റഷ്യന്‍‌ ദേശീയഗാനം ഒളിംപിക്സില്‍ മുഴങ്ങികേള്‍ക്കില്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണം മുടക്കി എന്റെ പ്രകടനം കാണാനെത്തിയിരുന്ന ആരാധകരെ ഇനി സംതൃപ്തരാക്കാന്‍ സാധിക്കില്ല, ഈ അനീതിയുടെ വേദന സഹിക്കാനാകുന്നില്ല. ഞങ്ങളുടെ പ്രതിരോധം ദുര്‍ബലമായിരിക്കുന്നു. ഞങ്ങള്‍ ഒന്നുമല്ലാതായിരിക്കുന്നു. എനിക്ക് വേണ്ടി ശബ്ദമുയര്‍ത്താനും പ്രതിരോധിക്കാനും ആരും ഉണ്ടായിരുന്ന ില്ലഈ അനീതിക്ക് മുന്നില്‍ ദൈവം പോലും നിസഹായനായിരുന്നു എന്നോര്‍ക്കുന്പോള്‍ കണ്ണുകള്‍ നിറയുകയായിരുന്നു. അത്‌ലെറ്റിക്സിനായി ഞാന്‍ ചെയ്ത കാര്യങ്ങള്‍ ഓര്‍ക്കുന്പോള്‍ പൊട്ടിക്കരയാനാണ് തോന്നുന്നത്. ചെബോക്സറിയിലെ എന്റെ വിജയം ഈ സീസണില്‍ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായിരുന്നു..റിയോയില്‍ ഞാന്‍ എത്ര ഉയരത്തില്‍ ചാടും എന്ത് വികാരമായിരിക്കും എനിക്കവിടെ നിന്ന് നല്‍കാനാവുക എന്നത് ദുരൂഹമായി തുടരും...ഞാന്‍..എനിക്ക് വേണ്ടി കരയാന്‍ ആഗ്രഹിക്കുന്നു "

രണ്ട് തവണ ഒളിംപിക്സിലെ സ്വര്‍ണപോഡിയത്തില്‍ കയറിയ, 28 ലോക റെ‍ക്കോഡുകളുള്ള ഇസിന്‍ റിയോയില്ലില്ലെങ്കില്‍ അത് ഒളിംപിക്സിന്റെയാകെ നഷ്ടമാകും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News