വഞ്ചനക്കേസില്‍ നെയ്‍മറിന് കോടതി നോട്ടീസ്
കേസില്‍ വിചാരണക്ക് വിധേയനാവാനാണ് ആവശ്യം. നെയ്മറിന്റെ മാതാപിതാക്കള്‍ക്കും നോട്ടീസുണ്ട്.
ട്രാന്‍സ്ഫര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ബാഴ്സലോണ താരം നെയ്മറിനും ക്ലബിനും കോടതി നോട്ടീസ്. കേസില്‍ വിചാരണക്ക് വിധേയനാവാനാണ് ആവശ്യം. നെയ്മറിന്റെ മാതാപിതാക്കള്‍ക്കും നോട്ടീസുണ്ട്.
നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ നടത്തിയിരുന്ന ബ്രസീലിലെ ഇന്‍വസ്റ്റ്മെന്റ് ഗ്രൂപ്പായ ഡിഐഎസാണ് താരത്തിനും ബാഴ്സ ക്ലബിനുമെതിരെ പരാതി നല്‍കിയത്. മുന്‍ ക്ലബായ സാന്റോസില്‍ നിന്നും നെയ്മര്‍ ബാഴ്സലോണയിലേക്കെത്തിയപ്പോള്‍ ലഭിക്കേണ്ടിയിരുന്ന കമ്മീഷന്‍ തുക നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി. പ്രശ്നത്തില്‍ സാന്റോസ് ക്ലബ് അധികൃതര്‍ നല്‍കിയ പരാതിയും കേസന്വേഷണത്തിന്റെ പരിധിയിലുണ്ട്. തങ്ങളുമായുള്ള കരാര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് നെയ്മര്‍ ബാഴ്സയുമായി കരാറുണ്ടാക്കിയെന്നാണ് സാന്റോസിന്റെ പരാതി. സ്പെയിനിലെ ഹൈകോടതിയാണ് കേസ് പരിഗണിക്കുന്നത്. നെയ്മറിന്റെ പിതാവും ഏജന്റുമായ നെയ്മര്‍ ഡെ സില്‍വയും മാതാവ് നദിന്‍ ഗോണ്‍കാല്‍വസിനും ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അതേസമയം, പരാതിക്കാരായ കമ്പനിക്ക് കേസുമായി മുന്നോട്ടുപോകണോ അതോ പിന്‍വലിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പത്ത് ദിവസം സമയം കോടതി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ബാഴ്സ അധികൃതര്‍ പ്രതികരിച്ചു.