ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നില്‍
ബോളിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന ജഡേജക്ക് 898 പോയിന്റാണുള്ളത്. അശ്വിനാകട്ടെ 865 പോയിന്റുമായി രണ്ടാമതും.
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരില്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെ മുന്നില്‍. ജഡേജ ഒന്നാം സ്ഥാനത്തും ആര്‍ അശ്വിന്‍ രണ്ടാമതുമാണ്. ബാറ്റ്‌സ്മാന്മാരില്‍ കോഹ്‌ലിയും പൂജാരയുമടക്കം മൂന്ന് പേര്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ടീമുകളിലും ഇന്ത്യയാണ് മുന്നില്‍.
ബോളിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന ജഡേജക്ക് 898 പോയിന്റാണുള്ളത്. അശ്വിനാകട്ടെ 865 പോയിന്റുമായി രണ്ടാമതും. ടെസ്റ്റില്‍ മികച്ച പ്രടനമാണ് ഈ രണ്ട് സ്പിന്നര്‍മാരും കാഴ്ചവെക്കുന്നത്. എന്നാല്‍ ഏകദിനത്തിലും ട്വന്റി20യിലും ഇരുവരുടെയും സമീപകാലത്തെ പ്രകടനം ആശാവഹമല്ല. ആള്‍ റൗണ്ടര്‍മാരിലും ഈ രണ്ടു താരങ്ങളും തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷക്ക് കരുത്തേകി നില്‍ക്കുന്നത്. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസന്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ ജഡേജയും അശ്വിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു.
ബാറ്റ്‌സ്മാന്മാരിലേക്ക് വരികയാണെങ്കില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളില്ല. ചേതേശ്വര്‍ പൂജാര 846 പോയിന്റുമായി നാലാമതും നായന്‍ വിരാട് കോഹ്‌ലി 818 പോയിന്റുമായി അഞ്ചാമതുമാണ്. ഒമ്പതാം സ്ഥാനത്ത് ലോകേഷ് രാഹുലുമുണ്ട്. സ്റ്റീവ് സ്മിത്ത്, ജോറൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ടീമുകളില്‍ 123 പോയിന്റുള്ള ഇന്ത്യ തന്നെയാണ് മുന്നില്‍. ദക്ഷിണാഫ്രിക്ക രണ്ടാമതും ആസ്‌ത്രേലിയ മൂന്നാമതുമാണ്.