ഉസൈന്‍ ബോള്‍ട്ട് വരുന്നു, എതിരാളികള്‍ ജാഗ്രതൈ...

Update: 2018-05-10 20:57 GMT
ഉസൈന്‍ ബോള്‍ട്ട് വരുന്നു, എതിരാളികള്‍ ജാഗ്രതൈ...
Advertising

ബോള്‍ട്ടിന് കായിക ക്ഷമത തെളിയിക്കാനാകുമോ എന്ന ചോദ്യമായിരുന്നു ഏവരുടേയും മനസില്‍. വെടിപൊട്ടിയതോടെ തന്റെ പ്രിയപ്പെട്ട ഇനമായ 200 മീറ്ററില്‍ ബോള്‍ട്ട് കുതിച്ചു.

പരിക്കും ഫോമില്ലായ്മയും മുലം പരുങ്ങലിലാണെന്ന് കരുതിയവര്‍ക്ക് ശക്തമായ മറുപടിയുമായി ഉസൈന്‍ ബോള്‍ട്ട്. ലണ്ടന്‍ ആനിവേഴ്സറി ഗെയിംസില്‍ കായികക്ഷമത തെളിയിച്ച ബോള്‍ട്ട് 200 മീറ്ററില്‍ സ്വര്‍ണവുമായാണ് മടങ്ങിയത്. ഇതോടെ ബോള്‍ട്ട് റിയോ ഒളിംപിക്സില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി.

ആകാംക്ഷയോടെയാണ് കായിക ലോകം ലണ്ടനില്‍ നടന്ന ഒളിപിക്‌സ് ആനിവേഴ്‌സറി മീറ്റിന്‍റെ 200 മീറ്റര്‍ കണ്ടിരുന്നത്. ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് മത്സരിക്കുന്നു. ബോള്‍ട്ടിന് കായിക ക്ഷമത തെളിയിക്കാനാകുമോ എന്ന ചോദ്യമായിരുന്നു ഏവരുടേയും മനസില്‍. വെടിപൊട്ടിയതോടെ തന്റെ പ്രിയപ്പെട്ട ഇനമായ 200 മീറ്ററില്‍ ബോള്‍ട്ട് കുതിച്ചു.

പതിവ് പോലെ ബോള്‍ട്ട് ഒന്നാമത്. ആരാധകര്‍ക്ക് ആശ്വസിക്കാം. പനാമയുടെ അലോണ്‍സോ എഡ്വാര്‍ഡിനെ 0.15 സെക്കന്റിനാണ് ബോള്‍ട്ട് പിന്നിലാക്കിയത്. താന്‍ മെച്ചപ്പെട്ടു വരികയാണെന്നും ഇതിലും മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയുമെന്നും ബോള്‍ട്ട് മത്സരശേഷം പറഞ്ഞു.

പരിക്ക് മൂലം ജമൈക്കന്‍ ട്രയല്‍സില്‍ നിന്നും വിട്ട് നിന്ന താരം ഫിറ്റ്‌നസ് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലണ്ടന്‍ ആനിവേഴ്‌സറി ഗെയിമില്‍ മത്സരിക്കാനിറങ്ങിയത്. തന്റെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാന്‍ റിയോയിലെ ട്രാക്കില്‍ താനുണ്ടാകുമെന്ന് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് വേഗരാജാവ്.

Tags:    

Similar News