യൂറോപ്യന്‍ അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം മോ ഫറക്കും റൂത്ത് ബീറ്റിയക്കും

Update: 2018-05-10 16:18 GMT
യൂറോപ്യന്‍ അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം മോ ഫറക്കും റൂത്ത് ബീറ്റിയക്കും
Advertising

പരിശീലനത്തിലായിരുന്നതിനാല്‍ പോര്‍ച്ചുഗലിലെ മദീരയില്‍ നടന്ന വര്‍ണാഭമായ അവാര്‍ഡ് ദാന ചടങ്ങില്‍ ഫറ പങ്കെടുത്തില്ല.

യൂറോപ്യന്‍ അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ബ്രിട്ടന്റെ ഒളിംപിക് ചാമ്പ്യന്‍ മോ ഫറക്ക്. ഇത് മൂന്നാം തവണയാണ് ഫറ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. വനിതകളില്‍ സ്പാനിഷ് ഹൈജംപ് താരം റൂത്ത് ബീറ്റിയക്കാണ് അവാര്‍ഡ്.

റിയോ ഒളിംപിക്‌സില്‍ 5000 മീറ്ററിലും പതിനായിരം മീറ്ററിലും സ്വര്‍ണ നേട്ടം നിലനിര്‍ത്തിയ പ്രകടനമാണ് മോ ഫറയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2011ലും 2012ലുമാണ് ഇതിനു മുന്‍പ് ഫറ ഈ പുരസ്‌കാരം നേടിയത്. പരിശീലനത്തിലായിരുന്നതിനാല്‍ പോര്‍ച്ചുഗലിലെ മദീരയില്‍ നടന്ന വര്‍ണാഭമായ അവാര്‍ഡ് ദാന ചടങ്ങില്‍ ഫറ പങ്കെടുത്തില്ല. മുപ്പത്തിയേഴാം വയസ്സില്‍ റിയോയില്‍ നടന്ന ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയതാണ് റൂത്ത് ബീറ്റിയക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

ജര്‍മ്മന്‍ ട്രിപ്പിള്‍ ജംപ് താരം മാക്‌സ് ഹെസിനാണ് റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം. ബെല്‍ജിയം കാരി നഫിസാതു തിയാമാണ് വനിതകളിലെ റൈസിംഗ് സ്റ്റാര്‍. റിയോ ഒളിംപിക്‌സില്‍ ഹെപ്റ്റാത്‌ലണില്‍ നടത്തിയ അവിസ്മരണീയ പ്രകടനമാണ് നഫിസാതുവിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. യൂറോപ്പിലെ പ്രമുഖ അത്‌ലറ്റുകളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News