പരിശീലനത്തിന് പോകാന്‍ പണമില്ല; ലോകകപ്പ് റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവാതെ മലയാളി താരം
2015ല്‍ ജേതാക്കളായ ഇന്ത്യന്‍ ടീം അംഗമായ അഖിലിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മൂന്ന് ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടില്ല
ധാക്കയില്‍ നടക്കുന്ന നാലാമത് ലോകകപ്പ് റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവുമോ എന്ന ആശങ്കയിലാണ് മലയാളി താരം അഖില്‍. പൂനെയില്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനുള്ള യാത്രാ ചെലവിന് പോലും പണമില്ലാതെ വിഷമിക്കുകയാണ് തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി അഖില്‍. യാത്രാചെലവിനും മറ്റുമായി ഒരു ലക്ഷം രൂപയോളം ആവശ്യമുണ്ട്. 2015ല്‍ ജേതാക്കളായ ഇന്ത്യന്‍ ടീം അംഗമായ അഖിലിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മൂന്ന് ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടില്ല.
എട്ട് വര്‍ഷമായി റോള്‍ ബോളില്‍ കമ്പക്കാരനാണ് ഈ പയ്യന്‍. 1995 മുതല്‍ ദേശീയ തലത്തില്‍ നടക്കുന്ന മത്സരങ്ങളിലെല്ലാം അഖില്‍ പങ്കെടുത്തിട്ടുണ്ട്. 2013, 14 വര്‍ഷങ്ങളില്‍ ദേശീയ സ്കൂള്‍ ഗെയിംസില്‍, 2014ല്‍ ഏഷ്യന്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍, അവസാനം 2015ല്‍ പൂനെയില്‍ വെച്ച് നടന്ന മൂന്നാമത് ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിനൊപ്പം, ഇങ്ങനെ നീളുന്നു റോള്‍ ബോള്‍ നേട്ടങ്ങള്‍... 2015ല്‍ കേരള സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു. പക്ഷേ ഇതുവരെ കിട്ടിയില്ല.
ലോകകപ്പില്‍ പങ്കെടുത്താല്‍ ഒളിമ്പിക്സിലെത്താനാവുമെന്ന പ്രതീക്ഷയാണ് അഖില്‍ പങ്കുവെച്ചത്. അടുത്ത ചൊവ്വാഴ്ച പൂനെയിലാണ് പരിശീലനം. പ്ലസ്ടു പഠനം കഴിഞ്ഞ് ചെറിയ ജോലിയില്‍ പ്രവേശിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബം. അഖിലിനെ സഹായിക്കാന്‍ നാട്ടുകാര്‍ ഒപ്പമുണ്ടെങ്കിലും പരിശീലന ചെലവിനാവശ്യമായ തുക കണ്ടെത്താന്‍ ഇതുവരെയായില്ല. കേരള സ്പോര്‍ട്സ് കൌണ്‍സില്‍ റോള്‍ ബോളിന് അംഗീകാരം നല്‍കിയിട്ടില്ല. ഒപ്പം കേരള റോള്‍ ബോള്‍ അസോസിയേഷന്‍ തര്‍ക്കങ്ങള്‍ കോടതിയാലതും സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് തടസ്സമായെന്നാണ് ഇവര്‍ പറയുന്നത്.