Writer - ഫ്ളവിയ ആഗ്നസ്
Indian women's rights lawyer with expertise in marital, divorce and property law
ഈ യൂറോ കപ്പില്‍ ആരാധകരുടെ ഫേവററ്റുകളായ രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി പ്രീക്വാര്‍ട്ടറിലെത്തിയ ഇറ്റലി നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിനെ തോല്‍പിച്ചായിരുന്നു അവസാന എട്ടിലെത്തിയത്.
യൂറോ കപ്പില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. സെമി ലക്ഷ്യമിട്ട് ഇറ്റലിയും ജര്‍മ്മനിയും ഏറ്റമുട്ടും. രാത്രി 12.30നാണ് മത്സരം. ഫൈനലിന് മുന്‍പുള്ള ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരം. ഈ യൂറോ കപ്പില്‍ ആരാധകരുടെ ഫേവററ്റുകളായ രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി പ്രീക്വാര്‍ട്ടറിലെത്തിയ ഇറ്റലി നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിനെ തോല്‍പിച്ചായിരുന്നു അവസാന എട്ടിലെത്തിയത്. സ്ലൊവാക്യയെ പരാജയപ്പെടുത്തിയാണ് ജര്‍മ്മനിയുടെ വരവ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടല്ല. ഇരു ടീമുകളും ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.
പ്രധാന ടൂര്‍ണമെന്‍റുകളില്‍ ജര്‍മ്മനിക്കെതിരായ വിജയ റെക്കോഡ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാകും ഇറ്റലി ഇറങ്ങുക. 2006 ലോകകപ്പിലെയും 2012 ലെ യൂറോ കപ്പിലെയും തോല്‍വിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യമാണ് ജര്‍മ്മന്‍ പരിശീലകന്‍ ജാക്കിം ലോക്കുള്ളത്. ബെല്‍ജിയത്തിനും സ്പെയിനുമെതിരായ ജയം ഇറ്റലിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. അന്‍റോണിയോ കോന്‍റെയെന്ന പരിശീലകന്‍റെ തന്ത്രങ്ങളും ഗോള്‍ വലക്ക് കീഴില്‍ ബഫണിന്റെ കരുത്തുറ്റ കൈകളുമാണ് ഇറ്റലിയുടെ ശക്തി. സ്പെയിനെതിരായ മത്സരത്തില്‍ പരിക്കേറ്റ മധ്യനിര താരം ഡി റോസി ജര്‍മ്മനിക്കെതിരെ കളിച്ചേക്കില്ല. മികച്ച ഫോമില്‍ കളിക്കുന്ന ടോണി ക്രൂസിലാണ് ജര്‍മ്മനിയുടെ പ്രതീക്ഷ. മുള്ളറും ഓസിലും ഗോമസുമടക്കമുള്ളവര്‍ ഫിനിഷിംഗിള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തിരിച്ചടിയാകും.