ഹര്‍ഭജന്‍ ഇപ്പോഴും തന്‍റെ ഉറക്കം കെടുത്താറുണ്ടെന്ന് പോണ്ടിംഗ്

Update: 2018-05-11 08:50 GMT
Editor : Damodaran
ഹര്‍ഭജന്‍ ഇപ്പോഴും തന്‍റെ ഉറക്കം കെടുത്താറുണ്ടെന്ന് പോണ്ടിംഗ്
Advertising

മൂന്നു തവണ സ്കോര്‍ തുറക്കുന്നതിന് മുമ്പ് ഉള്‍പ്പെടെ പത്ത് തവണയാണ് ടെസ്റ്റില്‍ പോണ്ടിംഗ് ഹര്‍ഭജന് മുന്നില്‍ കീഴടങ്ങിയത്. ഹര്‍ഭജന്‍റെ മുന്നൂറാം ഇരയും ......

ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് തന്നെ ഏറ്റവും കൂടുതല്‍ വിഷമത്തിലാക്കിയിട്ടുള്ള ബൌളര്‍മാരിലൊരാളെന്ന് മുന്‍ ആസ്ത്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ താന്‍ ഏറ്റവും ഭയപ്പെട്ടിരുന്നത് ഹര്‍ഭജന്‍റെ സാന്നിധ്യമായിരുന്നുവെന്നും ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഇന്നും ഉറക്കത്തില്‍ തന്നെ വേട്ടയാടാറുണ്ടെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. മൂന്നു തവണ സ്കോര്‍ തുറക്കുന്നതിന് മുമ്പ് ഉള്‍പ്പെടെ പത്ത് തവണയാണ് ടെസ്റ്റില്‍ പോണ്ടിംഗ് ഹര്‍ഭജന് മുന്നില്‍ കീഴടങ്ങിയത്. ഹര്‍ഭജന്‍റെ മുന്നൂറാം ഇരയും പോണ്ടിംഗായിരുന്നു. ടെസ്റ്റില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന പോണ്ടിംഗ് ഇന്ത്യക്കെതിരെ മാത്രമാണ് ചെറുതായെങ്കിലും പതറിയിരുന്നത്. 14 ടെസ്റ്റുകളില്‍ നിന്നും 662 റണ്‍സ് മാത്രമാണ് ഇന്ത്യക്കെതിരെയുള്ള പണ്ടറുടെ സമ്പാദ്യം.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News