ശിഖര്‍ ധവാന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്‌

Update: 2018-05-11 20:10 GMT
Editor : Ubaid
ശിഖര്‍ ധവാന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്‌
Advertising

കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്ത് രണ്ടുതവണ ധവാന്റെ കൈയില്‍ കൊണ്ടിരുന്നു

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുറത്ത്. കൈവിരലിനേറ്റ പരിക്കാണ് ധവാനു വിനയായത്. ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ധവാനു കളിക്കാന്‍ കഴിയില്ല. കിവീസിനെതിരേ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് ധവാനു പരിക്കേറ്റത്. ഇടതുകൈവിരലില്‍ പരിക്കേറ്റ ധവാനെ കോല്‍ക്കത്തയിലെ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തി. കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്ത് രണ്ടുതവണ ധവാന്റെ കൈയില്‍ കൊണ്ടിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാതിരുന്ന ധവാന്‍ ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 17 റണ്‍സിനും പുറത്തായിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News