ഇടിക്കൂട്ടില്‍ തീപ്പൊരി പാറും... മെയ്‌വെതര്‍ - മാക്ഗ്രിഗര്‍ പോരാട്ടം നാളെ

Update: 2018-05-11 12:16 GMT
Editor : Alwyn K Jose
ഇടിക്കൂട്ടില്‍ തീപ്പൊരി പാറും... മെയ്‌വെതര്‍ - മാക്ഗ്രിഗര്‍ പോരാട്ടം നാളെ
Advertising

പരസ്യവും സ്പോണ്‍സര്‍ഷിപ്പുമായി ഈ ഒരു മത്സരത്തിന് ഏകദേശം നാലായിരം കോടിരൂപയാണ് പ്രതീക്ഷിക്കുന്ന വരുമാനം.

ബോക്സിങ് ആരാധകര്‍ കാത്തിരിക്കുന്ന മെയ്‌വെതര്‍ ‍- മാക്ഗ്രിഗര്‍ പോരാട്ടം നാളെ. പ്രൊഫഷണല്‍ ബോക്സിങില്‍ തുടര്‍ച്ചയായ 49 വിജയങ്ങളാണ് മെയ്‌വെതറിന്‍റെ കരുത്ത്. മെയ്‌വെതറിനെ ഇടിച്ചിടുമെന്നാണ് മാക് ഗ്രിഗറിന്‍റെ അവകാശവാദം. ഇന്ത്യന്‍ സമയം രാവിലെ ആറരക്കാണ് മത്സരം.

നൂറ്റാണ്ടിന്‍റെ പോരാട്ടം എന്നു വിശേഷിപ്പിക്കെപ്പെട്ട മെയ്‌വെതര്‍- മാക് ഗ്രിഗര്‍ പോരാട്ടത്തിന് വേണ്ടി കാത്തിരിക്കുകയാണ് കായിക ലോകം. തുടര്‍ച്ചയായി 49 വിജയങ്ങളുമായാണ് അമേരിക്കക്കാരനായ മെയ്‌വെതറിന്‍റെ വരവ്. ലോക കണ്ട ഏറ്റവും മികച്ച ഡിഫന്‍സീവ് ബോക്സര്‍. ലോക ബോക്സിങ് അസോസിയേഷന്‍റേയും ലോക ബോക്സിങ് കൌണ്‍സിലിന്‍റേയും കിരീടങ്ങള്‍ നേടിയ താരം. ലോകത്ത് ഏറ്റവുമധികം ആരാധകരും വിപണിമൂല്യവുമുളള താരം. ഇങ്ങനെ നീളുന്നു 40 കാരനായ മെയ്‌വെതറിന്‍റെ നേട്ടങ്ങള്‍. മെയ്‌വെതറിന് യോജിച്ച എതിരാളിയാണ് അയര്‍ലണ്ടുകാരനായ മാക് ഗ്രിഗര്‍. വിവിധ ഭാര ഇനങ്ങളായ ലൈറ്റ് വെയ്റ്റ്, ഫെതര്‍ വെയ്‌റ്റ് വിഭാഗങ്ങളില്‍ ഒരേസമയം ജേതാവ്. ഫെതര്‍വെയ്റ്റ് ചാന്പ്യനായ പത്തുവര്‍ഷം തുടര്‍ന്ന ജോസ് ആള്‍ഡോയെ വെറും 13 സെക്കന്‍ഡുകൊണ്ട് ഇടിച്ചിട്ട ബോക്സറാണ് മാക് ഗ്രിഗര്‍. പരസ്യവും സ്പോണ്‍സര്‍ഷിപ്പുമായി ഈ ഒരു മത്സരത്തിന് ഏകദേശം നാലായിരം കോടിരൂപയാണ് പ്രതീക്ഷിക്കുന്ന വരുമാനം.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News