73 ഷോട്ടുകള്‍ നീണ്ടു നിന്ന ചരിത്ര റാലി - വീഡിയോ കാണാം
കോര്‍ട്ടിന്‍റെ എല്ലാ വശങ്ങളും ഒരുപോലെ ഉപയോഗപ്പെടുത്തിയ ഓരോ ഇഞ്ചിലേക്കും പരസ്പരം ഓടിപ്പിച്ച ചരിത്രപരമായ റാലി. ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലെ അവിസ്മരണീയമായ നിമിഷം.
ലോക ബാഡ്മിന്‍റണ്‍ പോരാട്ടത്തില്‍ അവസാന നിമിഷം വരെ പോരാടിയാണ് ഇന്ത്യയുടെ പിവി സിന്ധു കലാശപ്പോരില്‍ ജപ്പാന്‍റെ നസോമി ഒകുഹരക്കെ് മത്സരം സമ്മാനിച്ചത്. സ്വര്‍ണത്തോളം തിളക്കമുള്ള വെള്ളി നേടിയ പോരാട്ടം, അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിലെ നിര്‍ണായകമായ നിമിഷം പിറന്നത് രണ്ടാം ഗെയിം സിന്ധു നേടിയപ്പോഴാണ്. നീണ്ട 73 ഷോട്ടുകള്‍ക്കൊടുവില്‍ നെറ്റിലേക്ക് കോര്‍ക്ക് അടിച്ച് കയറ്റുമ്പോള്‍ ഒകുഹര തീര്‍ത്തും അവശയായിരുന്നു. മറുവശത്ത് സിന്ധുവിന്‍റെ അവസ്ഥയും മറിച്ചായിരുന്നില്ല. ചരിത്രം കുറിച്ച പോരാട്ടത്തിലെ ചരിത്രമായി മാറിയ പോയിന്‍റായി മാറി അത്. ആ പോരാട്ട വീരിന്‍റെ വീഡിയോ കാണാം
കോര്‍ട്ടിന്‍റെ എല്ലാ വശങ്ങളും ഒരുപോലെ ഉപയോഗപ്പെടുത്തിയ ഓരോ ഇഞ്ചിലേക്കും പരസ്പരം ഓടിപ്പിച്ച ചരിത്രപരമായ റാലി. ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലെ അവിസ്മരണീയമായ നിമിഷം.