യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഫ്രാന്‍സിന് ജയം

Update: 2018-05-11 09:57 GMT
Editor : admin
യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഫ്രാന്‍സിന് ജയം
Advertising

റൊമാനിയയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. ഒലിവര്‍ ജിറൂഡും ദിമിത്രി പായെറ്റുമാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്.

യൂറോ കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഫ്രാന്‍സിന് ജയം. റൊമാനിയയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. ഒലിവര്‍ ജിറൂഡും ദിമിത്രി പായെറ്റുമാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്.

നീലക്കടലായി മാറിയ ദേശീയ സ്റ്റേഡിയത്തില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു ഫ്രാന്‍സ്. പ്രതിരോധവും ആക്രമണവും ഒരേ അളവില്‍ കൂട്ടിചേര്‍ത്ത റുമാനിയന്‍ ശൈലി ഫ്രാന്‍സിനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. മത്സരത്തിന് ചൂടും പിടിക്കും മുമ്പേ പല തവണ റൊമാനിയ ഗോളിനടുത്തെത്തി. അവസരങ്ങള്‍ പലതും ഫ്രാന്‍സിനും കിട്ടിയെങ്കിലും ആദ്യ പകുതിയില്‍ സ്കോര്‍ ബോര്‍ഡ് അനങ്ങിയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റൊമാനിയന്‍ ചെറുത്ത് നില്‍പ്പ് അവസാനിച്ചു. പായെറ്റിന്‍റെ ക്രോസില്‍ ജിറൂഡിന്‍റെ ഗോള്‍. ഇളകി മറിഞ്ഞ സ്റ്റേഡിയത്തെ അക്ഷരാര്‍ഥത്തില്‍ നിശബ്ദരാക്കി അധികം വൈകാതെ റൊമാനിയ. പാട്രിസ് എവ്‌രയുടെ ഫൌളിനെതിരെ റൊമാനിയക്ക് അനൂകൂലമായി പെനാല്‍റ്റി. കിക്കെടുത്തത് സ്റ്റാങ്കൂ.

സമനിലയുടെ നിരാശ പ്രതീക്ഷിച്ച ഫ്രാന്‍സ് ആരാധകര്‍ക്ക് മുന്നില്‍ പായെറ്റ് രക്ഷകനായി വീണ്ടും അവതരിച്ചു. ഫ്രാന്‍സിന് എക്കാലവും ഓര്‍ക്കാനൊരു ഗോളും ജയവും സമ്മാനിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News