വിരാട് കോഹ്ലി മുംബൈയിലേക്ക്, വാങ്ങിയത് 34 കോടി രൂപയുടെ അപ്പാര്‍ട്ട്മെന്റ്
ഓംകാര്‍ ഗ്രൂപ്പിന്റെ വര്‍ളിയിലെ ഫ്ളാറ്റ് സമുച്ചയത്തിലാണു കോഹ്ലി അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി മുംബൈയില്‍ 34 കോടി രൂപയുടെ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ഓംകാര്‍ ഗ്രൂപ്പിന്റെ വര്‍ളിയിലെ ഫ്ളാറ്റ് സമുച്ചയത്തിലാണു കോഹ്ലി അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇവരുടെ സൂപ്പര്‍ ലക്ഷ്വറി പ്രോജക്ടിന്റെ സി ടവറിലെ 35-ാം നിലയിലാണ് കോഹ്ലിയുടെ അപ്പാര്‍ട്ട്മെന്റ്. 7,171 സ്ക്വയര്‍ ഫീറ്റാണ് കോഹ്ലി വാങ്ങിയ അഞ്ചു ബെഡ്റൂം അപ്പാര്‍ട്ട്മെന്റിന്റെ വലിപ്പം.
മുന്‍ ഇന്ത്യതാരം യുവരാജ് സിംഗിന് സി ടവറിലെ 29-ാം നിലയില്‍ സ്വന്തമായി അപ്പാര്‍ട്ട്മെന്റുണ്ട്. 2014-ലാണ് യുവരാജ് ഇവിടെ അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്. അറബിക്കടലിലേക്കു തുറന്നിരിക്കുന്ന രീതിയിലാണ് മൂന്നു ടവറുകളുള്ള അപ്പാര്‍ട്ട്മെന്റ് സമുച്ചയം ഓംകാര്‍ ഗ്രൂപ്പ് നിര്‍മിച്ചിരിക്കുന്നത്.