ഇറ്റലിയും കളിച്ചു ഗതിവേഗത്തിന്റെ ഫുട്ബോള്‍

Update: 2018-05-11 10:09 GMT
Editor : admin
ഇറ്റലിയും കളിച്ചു ഗതിവേഗത്തിന്റെ ഫുട്ബോള്‍
Advertising

സമനിലതെറ്റി സെര്‍ജിയോ റാമോസ് കൈയാം  കളിക്ക് തുനിഞ്ഞതും "അര്മാഡോ"കളുടെ ഇന്നത്തെ പതനത്തിനു   കാരണമായി

ഡോ മുഹമ്മദ് അഷ്റഫ്

ഴിഞ്ഞ തവണത്തെ കലാശക്കളിയാണ് ഇത്തവണ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ആയി നമ്മുടെ മുന്നില്‍....! അതുകൊണ്ടുതന്നെ ഈ മത്സരത്തിന്റെ തീഷ്ണതയും തീവ്രതയും എത്രയെന്നു നമുക്കു ഊഹിക്കാവുന്നതേയുള്ളു , നിലവിലെ ജേതാക്കളും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള നില നില്‍പ്പിന്റെ പോരാട്ടം ചരിത്രത്തിലെ ആവര്‍ത്തന വിരസതയില്ലാത്ത തനിയാവര്‍ത്തനമാക്കാന്‍ ഇരുകൂട്ടരും തങ്ങളുടെ ആവനാഴിയില്‍ ഉള്ളതെല്ലാം എടുത്തു പ്രയോഗിക്കുകയും ചെയ്തു , ഇതില്‍ ആരാണ് കേമന്‍ എന്നു കണ്ടെത്തുവാന്‍ കഴിയാത്തവിധമുള്ള സമാനതകള്‍ ആണ് ഇവരുടെ മുന്‍ കാല പോരാട്ടങ്ങള്‍ക്ക് പറയുവാന്‍ ഉള്ളത് , 34 ഏറ്റുമുട്ടലുകളില്‍ ഇരുകൂട്ടര്‍ക്കും പത്തു വീതം വിജയങ്ങള്‍ 14 സമ നിലകള്‍ ഇറ്റലിക്കാര്‍ 40 ഗോളുകള്‍ അടിച്ചുവെങ്കില്‍ 36 എണ്ണം തിരിച്ചും കിട്ടി , ഇതു തന്നെയാണ് ഇന്നത്തെ ഏറ്റുമുട്ടല്‍ പ്രവചനാതീതം ആക്കുന്നതും .

പരമ്പരാഗത ശൈലിയില്‍ 4-2-3-1 സംവിധാനത്തില്‍ പ്രതിരോധ മധ്യ നിരകള്‍ക്കു മുന്‍തൂക്ക നല്‍കിയാണ് ഇറ്റലി കളിതുടങ്ങിയത് , സ്പെയിന്‍ ആകട്ടെ അവരുടെ ആകര്‍ഷകമായ മധ്യ നിരക്ക് പ്രാധാന്യം നല്‍കി 4-3-3 സംവിധാനത്തിലും
പതിവിനു വിപരീതമായി റഫറിയുടെ വിസിലന് ഒപ്പം എതിര്‍ പ്രതിരോധ തുളച്ചുകയറുന്ന അസൂറിപ്പടയെ ആണ് ഇന്ന് കാണാനായത് , ബര്സാഗിലിയുടെ പാസുമായി ആദ്യപന്തു തന്നെ ഏഡറും, ഡി റോസിയും പെല്ലയും സ്പാനിഷ് പ്രതിരോധനിര കടത്തിയപ്പോള്‍ ഹുവാന്‍ ഫ്രാന് പിക്കെയും റാമോസും കാത്ത സ്പാനിഷ് പിന്‍ നിര അതൊരു ആകസ്മിക മുന്നേറ്ല്‍ ആയിട്ടേ കരുതുവാന്‍ ഇടയുണ്ടായുള്ളു , തൊട്ടടുത്ത മിനിറ്റില്‍ ഇന്ന് സ്പാനിഷ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ഹുവാന്‍ ഫറാന്‍ അധ്വാനിച്ചു എത്തിച്ച പന്തു മൊറാറ്റ ഫാബ്രെഗാസ് സഖ്യം നേരെ നൊലീറ്റോയുടെ തലയില്‍ എത്തിച്ചു ആറാം മിനിറ്റില്‍ തന്നെ ലീഡ് നേടാമായിരുന്ന ആ അപൂര്‍വ അവസര്‍ നൊലീറ്റോയുടെ ഹെഡ്ഡര്‍ തട്ടി അകറ്റി ബഫണ്‍ താന്‍ ഇന്ന് അജയന്‍ ആണെന്ന് തെളിയിച്ചു.


ഇന്നത്തെ കളിയുടെ ഏറ്റവും വലിയ സവിശേഷത അസ്സൂറികളുടെ തനതു ഡിഫന്‍സീവ് തന്ത്രത്തിന് ഒപ്പം അങ്ങേയറ്ല്‍ ഫലപ്രദമായി അവര്‍ സോണല്‍ മാര്‍ക്കിങ് പ്രാവര്‍ത്തികമാക്കിയതാണ് ,അതിനായി അവര്‍ നിയോഗിച്ചത് ചിക്കറീനിയെയു ടി റോസിയെയും ഫ്ലോറന്‍സിയെയും ആയിരുന്നു അതവര്‍ പ്രാവര്‍ത്തികം ആക്കിയപ്പോള്‍ വിഖ്യാതമായ സ്പാനിഷ് മധ്യ നിരക്ക് അനങ്ങാനായില്ല . അതോടെ അവരുടെ ടിക്കി റ്റാക്ക ഫുട്ബാളും ഇനിയെസ്ടയുടെ ഇന്ദ്രജാലക്കാരനെപ്പോലുള്ള മുന്നേറ്റങ്ങളും കടന്നു കയറ്റങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പാസുകളും കാണാനും കഴിഞ്ഞില്ല . തുടര്‍ന്നവര്‍ ഫാബ്രെഗാസ് വഴി ലോങ് പാസ് കള്‍ വഴി കളി നിയന്ത്രിക്കുവാന്‍ തുടങ്ങിയതോടെ ഇറ്റലിക്കാര്‍ കളി കയ്യിലെടുത്തു. അവരാകട്ടെ പതിവിനു വിരുദ്ധമായി ഇരു വശങ്ങളിലൂടെ പന്തെത്തിക്കുവാനും തുടങ്ങി. ഒപ്പം ഗതിവേഗത്തിന്റെ പ്രതീകങ്ങളായി ബ്രസീലുകാരന്‍ ഏഡറും പെല്ലറും ഡി സെഗീലയും സ്പാനിഷ് പിന്‍ നിര വളഞ്ഞു ആക്രമിക്കുകയും , സമനിലതെറ്റി സെര്‍ജിയോ റാമോസ് കൈയാം കളിക്ക് തുനിഞ്ഞതും "അര്മാഡോ"കളുടെ ഇന്നത്തെ പതനത്തിനു കാരണമായി ,

മുപ്പത്തി മൂന്നാം മിനിറ്റില്‍ റാമോസ് പെല്ലെയെ മറിച്ചിട്ടതിനു കിട്ടിയ ഫൗള്‍ കിക്ക്‌ ഏഡര്‍ എടുത്തത് ചിക്കറീനി നേരെ ഡേ ഗായയെ ഒഴിവാക്കി പോസ്റ് ലക്ഷ്യം വച്ചപ്പോള്‍ അതു റീ ബൗണ്ട ചെയ്തു തിരിച്ചു വന്നത് ജോര്‍ജിയോ ചില്ലീനി ആകര്‍ഷകമായി തട്ടി വലയില്‍ ഇട്ടു. ഇറ്റലിക്ക് ലീഡും നേടിക്കൊടുത്തു .ഗോള്‍ കുടുങ്ങിയിട്ടും സ്പാനിഷ് മധ്യ നിര ഉണര്‍ന്നുകളിച്ചില്ല. ഒന്നാം പകുതി മുഴുവന്‍ അസൂറിപ്പടയുടെ കടന്നു കയറ്റവുമായി കടന്നു പോയി. രണ്ടാംപകുതിയില്‍ മറന്നുവെച്ച കെട്ടുറപ്പുമായി റാമോസും കൂട്ടരും മടങ്ങിവന്നു .

പിക്കെയുടെയും സില്‍വയുടെയും ഫാബ്രെഗാസിന്റെയും അപകടകരങ്ങളായ ഷോട്ടുകള്‍ പരിചയ സമ്പന്നനായ ഗോളി ബഫണ്‍ പിടിച്ചെടുത്തും തട്ടി അകറ്റിയും അപകടങ്ങള്‍ ഒഴിവാക്കികൊണ്ടിരുന്നു. തുരു തുരാകിട്ടിയ കോര്ണറുകളും നിലവിലെ ജേതാക്കള്‍ക്ക് വിനിയോഗിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ പരാജയം അവര്‍ക്കു അടുത്തു എത്തി നില്‍ക്കുന്ന പ്രതീതിയും ഉണ്ടാക്കി. ഒടുവില്‍ കളിയുടെ ഗതിക്കു വിപരീതമായി തൊണ്ണൂറാം മിനിറ്റില്‍ ഇറ്റാലിയന്‍ പ്രതിരോധനിരയില്‍ നിന്നു ദാര്‍മിയാന്‍ വലതുവശത്തുനിന്നു നേരെ എതിര്‍ വശത്തേക്ക് ക്രോസ്സ് ആയി അടിച്ചപന്തു ചാടിപ്പിടിച്ചു തൊട്ടു മുന്‍പ് പകരക്കാരനായിട്ടെത്തിയ ഇന്‍സാഗീനി നേരെ പോസ്റ്റിലേക്ക്‌പായിച്ചു. അതിശയിപ്പിക്കുന്ന ഗതിവേഗവും ആയി പാഞ്ഞെത്തിയ ഗ്രാസിയാനോ പെല്ലെ അതു സ്പാനിഷ് വല കടത്തിയപ്പോഴേക്കും കഴിഞ്ഞ രണ്ടുതവണത്തെ ജേതാക്കള്‍ പുറത്തായി കഴിഞ്ഞിരുന്നു. , ഇറ്റാലിയന്‍ കോച്ചd അന്റോണിയോ കൊണ്ടേ ഒരുക്കിയ ആകസ്മികതന്ത്രത്തില്‍ ചാമ്പ്യന്മാര്‍ വീണതും ഒരു 38 കാരന്റെ അതിശയിപ്പിക്കുന്ന മെയ്‌വഴക്കത്തിനുമുന്നില്‍ മുന്‍ ലോക യൂറോപ്യന്‍ ചാമ്പ്യന്മാരുടെ പതിനെട്ടു അടവുകളും പിഴക്കുന്നതും ആണ്കാണാനായത് .

ക്വാര്‍ട്ടറില്‍ അടുത്ത ക്ലാസിക്ക് മത്സരത്തിനായി ശനിയാഴ്ച അസൂറിപ്പടയെ കാത്തിരിക്കുന്നത് ലോക ജേതാക്കളും , യൂറോപ്യന്‍ ചാമ്പ്യന്മാരെ വകവരുത്തിയത്‌ ഒരു നിമിത്തം ആകുമോ,ഇറ്റലിക്കാര്‍ക്കു ലോക ചാമ്പ്യന്മാരെയും അട്ടിമറിക്കാന്‍ ...!!

Tags:    

Writer - admin

contributor

Editor - admin

contributor

Similar News