അവസരങ്ങളുടെ അഭാവം ടിന്റുവിന്റെ മോശം പ്രകടനത്തിന് കാരണം; കുടുംബം

Update: 2018-05-12 15:55 GMT
അവസരങ്ങളുടെ അഭാവം ടിന്റുവിന്റെ മോശം പ്രകടനത്തിന് കാരണം; കുടുംബം
Advertising

പ്രാർത്ഥനയും പരീശീലനവും തുണച്ചില്ല. ട്രാക്കിലെ ആദ്യ മേൽക്കൈ പതിവു പോലെ അവസാന ലാപ്പിൽ കൈവിട്ടു. ടിന്റുവിന്റെ പ്രകടനം കാണാൻ നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകൾക്ക് മുൻപെ മട്ടന്നൂർ ചാവശേരിയിലെ വീട്ടിലെത്തിയിരുന്നു.

മീറ്റ് മത്സരങൾക്ക് അവസരം ലഭിക്കാതിരുന്നതാണ് ഒളിമ്പിക്സിൽ ടിന്റുവിന്റെ പ്രകടനം മോശമാകാൻ കാരണമെന്ന വിമർശനവുമായി കുടുംബം. അവസാന ലാപ്പിലെ പോരായ്മ പരിഹരിക്കാൻ ടിന്റുവിന് കഴിഞ്ഞില്ല. പ്രാർത്ഥനകളുടെയും ആകാംക്ഷകളുടെയും നടുവിൽ കണ്ണൂർ ചാവശേരിയിലെ നാട്ടുകാർക്കൊപ്പമാണ് കുടുംബം ടിന്റുവിന്റെ പ്രകടനം കണ്ടത്.

പ്രാർത്ഥനയും പരീശീലനവും തുണച്ചില്ല. ട്രാക്കിലെ ആദ്യ മേൽക്കൈ പതിവു പോലെ അവസാന ലാപ്പിൽ കൈവിട്ടു. ടിന്റുവിന്റെ പ്രകടനം കാണാൻ നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകൾക്ക് മുൻപെ മട്ടന്നൂർ ചാവശേരിയിലെ വീട്ടിലെത്തിയിരുന്നു. ടിന്റു ട്രാക്കിലിറങ്ങിയതോടെ മാതാവ് ലിസിയും സഹോദരിമാരായ ക്രിസ്റ്റീനയും ഏയ്ഞ്ചലും പ്രാർത്ഥനയിൽ മുഴുകി.

ആദ്യ ലാപ്പിൽ ഒന്നാമതെത്തിയതോടെ വീട്ടുകാരും നാട്ടുകാരും ആവേശത്തിന്റെ കൊടുമുടിയിലെത്തി. എന്നാൽ ആ വേശത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. സെമി കാണാനാവാതെ ടിന്റു പുറത്തേക്ക്. മീറ്റ് പരിശീലനങ്ങളുടെ അഭാവം പ്രകടനത്തെ ബാധിച്ചെന്ന് ടിന്റുവിന്റെ മാതാവിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ 1 മിനിട്ട് 59 ദശാംശം 69 സെക്കൻഡിൽ സെമിയിൽ ഓടിയെത്തിയ ടിന്റുവിന് പക്ഷെ, ഇത്തവണ ആ പ്രകടനം പുറത്തെടുക്കാനായില്ല. 2 മിനിട്ട് പൂജ്യം ദശംശം 58 സെക്കൻഡിൽ ആറാമതായി മാത്രമായിരുന്നു ടിന്റുവിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചത്.

Tags:    

Similar News